മലപ്പുറം: മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായ ഏഴാംദിവസവും പ്രതിഷേധം. മലപ്പുറത്ത് യുവജന സംഘടനകളുടെ വന്‍ പ്രതിഷേധം അരങ്ങേറി. യൂത്ത്‌ലീഗും യൂത്ത്‌കോണ്‍ഗ്രസമാണ് പ്രതിഷേധം നടത്തിയത്. പോലീസ് ജലപീരങ്കിയും ലാത്തി ചാര്‍ജും നടത്തി. ലാത്തിച്ചാര്‍ജില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

മലപ്പുറത്ത് രാവിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് ലാത്തി ചാര്‍ജ് നടത്തിയത്. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് മലപ്പുറം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കളക്ട്രേറ്റില്‍ പ്രതിഷേധം പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു.

കോട്ടയത്തും പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്ജുണ്ടായി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമാണ് കോട്ടയത്ത് പ്രതിഷേധിച്ചത്.