kerala
സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന് മലയാള ഭാഷ നിര്‍ബന്ധമാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശങ്കപ്പെട്ട് കാസര്‍കോട്ടെ കന്നഡക്കാരടക്കമുള്ള ഭാഷാന്യൂനപക്ഷങ്ങള്‍.
ശരീഫ് കരിപ്പൊടി കാസര്‍കോട്
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന് മലയാള ഭാഷ നിര്‍ബന്ധമാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശങ്കപ്പെട്ട് കാസര്‍കോട്ടെ കന്നഡക്കാരടക്കമുള്ള ഭാഷാന്യൂനപക്ഷങ്ങള്‍. പത്താം ക്ലാസു വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ പ്രബേഷന്‍ പൂര്‍ത്തിയാക്കും മുമ്പു ഭാഷാ അഭിരുചി പരീക്ഷ ജയിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി അവസാന ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളം മിഷന്റെ മാതൃഭാഷ ദിനാചരണം ഉദ്ഘാനവേളയില്‍ പറഞ്ഞിരുന്നു.
ഭരണത്തില്‍ നടക്കുന്നത് എന്താണെന്ന് സാധാരണക്കാരനും മനസിലാകണം എന്നത് കൊണ്ടാണ് ഭരണഭാഷ മലയാളമാക്കിയത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ മാത്രമല്ല, ഇവിടെയുള്ളവരിലും മലയാളം അറിയാത്തവരുണ്ടെന്നും നിയമപരമായി മറ്റു ഭാഷകളില്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ ഭരണഭാഷ മലയാളം തന്നെയാവണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേരള സര്‍വീസില്‍ ജോലിക്ക് പ്രവേശിക്കാന്‍ മലയാളം പരീക്ഷ പാസാകണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇതാണ് മലയാളികള്‍ക്ക് കൂടി ബാധമാകുന്നത്. നിലവില്‍ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ ജോലിയില്‍ ചേര്‍ന്ന് പത്തു വര്‍ഷത്തിനുള്ളില്‍ ഭാഷാ പ്രാവീണ്യം പരീക്ഷ പാസാകണമെന്നാണ് നിയമം. ഈ നിയമമാണ് ഇപ്പോള്‍ ഭേദഗതി ചെയ്യുന്നത്. ഇതോടെ പിഎസ്‌സി ടെസ്റ്റ് ജയിച്ചാലും ഭാഷാ പരീക്ഷ വിജയിക്കാതെ ജോലി ഉറപ്പാവില്ല എന്ന സ്ഥിതിയിലാവും ഉദ്യോഗാര്‍ഥികള്‍.
നേരത്തെ 2018ല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച വലിയ പ്രതിഷേധങ്ങള്‍ക്കിട നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കൂടിയായതോടെ കാസര്‍കോട്ടെ കന്നഡ അടക്കമുള്ള ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനുള്ള അവസരത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ കന്നഡ സംസാരിക്കുന്നവരില്‍ കൂടുതലും മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലാണുള്ളത്. കന്നഡക്കാര്‍ക്ക് പുറമെ, തുളു, മറാത്തി, കൊങ്കണി, ബ്യാരി, ഉറുദു തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരും ജില്ലയിലേറെയുണ്ട്. മലയാള ഭാഷ വശമില്ലാത്തവര്‍ക്ക് ജോലിയില്‍ പ്രവേശിച്ച് പത്തുവര്‍ഷത്തിനകം ഭാഷാ പ്രാവീണ്യം നേടിയാല്‍ മതിയായിരുന്നു. എന്നാല്‍ പഴയ നിയമത്തില്‍ ഭേദഗതി വരുന്നതോടെ പ്രൊബേഷനറി കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മലയാളം ഭാഷാ പ്രാവീണ്യ പരീക്ഷ ജയിക്കേണ്ടിവരും. ഇതു മലയാളേതര മീഡിയം ഉദ്യോഗാര്‍ഥികളെ കടുത്ത പ്രതിസന്ധിയിലാക്കും. ഇക്കാര്യത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആശങ്കകള്‍ നിവേദനങ്ങളായി സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും അറിയിക്കാനാണ് കന്നഡ വിഭാഗക്കാരുടെ തീരുമാനം.
2013ല്‍ തന്നെ ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിര്‍ദേശം പിഎസ് സി അംഗീകരിച്ചിരുന്നു. 2018ല്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നെങ്കിലും തടസവാദങ്ങള്‍ ഉയര്‍ന്നു. പത്താം ക്ലാസിലൊ പ്ലസ്ടുവിനോ മലയാളം പഠിച്ചിട്ടില്ലാത്തവരും പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഭാഷാ പരീക്ഷ വിജയിക്കണമെന്ന നിര്‍ദേശം വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍ കേരള സ്‌റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍ ഭേദഗതിയും നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരവും ലഭ്യമായതോടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
kerala
റേറ്റിങ് തിരിമറിയില്‍ ഇടപെട്ട് ബാര്‍ക്; സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തും
ടെലിവിഷന്‍ റേറ്റിങില്‍ ജീവനക്കാരന്‍ കൃത്രിമം കാണിച്ചെന്ന വാര്‍ത്തയില്‍ ഇടപെട്ട് ബാര്‍ക് ഇന്ത്യ. ബാര്‍ക്ക് ഇന്ത്യ ഫോറന്‍സിക് ഓഡിറ്റിന് ഉത്തരവിട്ടു. ഫോറന്‍സിക് ഓഡിറ്റിനായി ഒരു സ്വതന്ത്ര ഏജന്‍സിയെ നിയമിച്ചതായി ബാര്‍ക് അറിയിച്ചു. അടിയന്തരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും റേറ്റിങ് തിരിമറി ആരോപണം കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു.
ബാര്‍ക് ഡാറ്റ അട്ടിമറിക്കാന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക് ജീവനക്കാര്‍ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികള്‍ എത്തിയെന്ന മാധ്യമ വാര്‍ത്തയിലാണ് ബാര്‍ക് ഇന്ത്യയുടെ നടപടി. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതായും, വിഷയം അടിയന്തിരമായും സുതാര്യതയോടെയും കൃത്യമായ ജാഗ്രതയോടെയും കൈകാര്യം ചെയ്യുമെന്നും ബാര്‍ക്ക് ഇന്ത്യ അറിയിച്ചു. വിഷയത്തില്‍ സമഗ്രമായ ഫോറന്‍സിക് ഓഡിറ്റിന് ബാര്‍ക്ക് ഉത്തരവിട്ടു.
ഫോറന്‍സിക് ഓഡിറ്റ് നടത്തുന്നതിന് ഒരു പ്രശസ്ത സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ചതായും ബാര്‍ക്ക് ഇന്ത്യ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതുവരെ ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ബാര്‍ക്ക് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. തത്പരകക്ഷികളോട് സത്യസന്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാര്‍ക്ക് ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
kerala
വോട്ടര്‍ക്ക് നേരിട്ട് എസ്ഐആർ ഫോം നല്‍കിയില്ല; ബിഎല്‍ഒയെ മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറി റിമാൻഡിൽ
കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫിസറെ (ബിഎല്‍ഒ) മര്‍ദിച്ച സിപിഎം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എ. സുരേന്ദ്രനെ റിമാൻഡ് ചെയ്തു. ബവ്റിജസ് കോർപറേഷൻ ബന്തടുക്ക ഔട്ട്‌ലെറ്റിലെ എല്‍ഡി ക്ലര്‍ക്ക് പി. അജിത്തിന്റെ പരാതിയിലാണ് സിപിഎം പാണ്ടി ലോക്കല്‍ സെക്രട്ടറിയായ സുരേന്ദ്രനെ ആഡൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പയറഡുക്കയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനാ ക്യാംപിനിടെയാണ് സംഭവം. വാര്‍ഡിലെ ഒരു വീട്ടിലെത്തിയപ്പോള്‍ വോട്ടറെ നേരിട്ട് കാണാനാകാത്തതിനാല്‍ അയല്‍വീട്ടിലാണ് ബിഎല്‍ഒ ഫോം നല്‍കിയത്. വോട്ടര്‍ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഏല്‍പ്പിക്കണമെന്ന് അയല്‍ക്കാരനെ ചുമതലപ്പെടുത്തിയതാണെന്ന് ബിഎല്‍ഒ പറഞ്ഞു. എന്നാല്‍, വോട്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് ക്യാംപിനിടെ പഞ്ചായത്തംഗം കയര്‍ത്ത് സംസാരിക്കുകയും മർദിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
ബിഎൽഒയുടെ ജോലി തടസ്സപ്പെടുത്തുകയും കോളറിൽ പിടിച്ച് ചുമരിനോട് ചേർത്തു നിർത്തി മർദിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. മർദനം സംബന്ധിച്ച് അജിത്ത് ജില്ലാ കലക്ടർക്കും പരാതി നൽകി.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala1 day agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
Environment8 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

