പത്തനംതിട്ട: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യാ ശ്രമം നടത്തി. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ സ്വദേശി രാരിഷാണ് ആത്മഹത്യക്കു ശ്രമിച്ചത്. തൂങ്ങി മരിക്കാനായിരുന്നു ശ്രമം നടത്തിയിരുന്നത്.
ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.
Be the first to write a comment.