X
    Categories: CultureMoreViews

അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കവെ സദസ്സില്‍ നിന്ന് ‘മുര്‍ദാബാദ്’ വിളികള്‍. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മണ്ഡലമായ കന്നൗജില്‍ വെച്ചാണ് മോദിക്ക് സ്വന്തം അണികളില്‍ നിന്നു തന്നെ മോശം അനുഭവമുണ്ടായത്. എന്നാല്‍, മോദിയുടെ പ്രസംഗം ലൈവ് ആയി സംപ്രേഷണം ചെയ്തിട്ടും ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയില്ല. മുര്‍ദാബാദ് വിളി ഉയരുന്നതും മോദി അസ്വസ്ഥനാവുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

സദസ്സില്‍ നിന്ന് മുര്‍ദാബാദ് വിളി ഉയര്‍ന്നപ്പോള്‍ ‘നിങ്ങള്‍ അല്‍പം ശാന്തരാവൂ എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്’ എന്ന് മോദി പറയുന്നു. എന്നാല്‍ ഇത് കൂട്ടാക്കാതെ വിൡതുടര്‍ന്നതോടെ ‘ഇവര്‍ക്ക് എന്താണ് പ്രശ്‌നം ഭായ്? എന്താണ് ഇവരുടെ ബുദ്ധിമുട്ട്?’ എന്ന് മോദി ചോദിക്കുന്നുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് യു.പിയില്‍ മോദി സര്‍ക്കാറിനെതിരെ ഉണ്ടായ ജനവികാരത്തിന്റെ പ്രതിഫലനമാണ് സ്വന്തം അണികളുടെ തന്നെ ഈ പ്രതികരണം എന്ന് വിലയിരുത്തപ്പെടുന്നു.

വീഡിയോ കാണാം:

സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറായതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു എന്നാണ് യു.പിയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി വോട്ട്ബാങ്ക് ധ്രുവീകരണം നടത്താനുള്ള ശ്രമം അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള യു.പി സര്‍ക്കാര്‍ വിഫലമാക്കിയിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് വന്‍ തിരിച്ചടി നേരിട്ട കര്‍ഷകരുടെയും മധ്യവര്‍ഗത്തിന്റെയും അരിശവും ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നടത്താനിരുന്ന റോഡ് ഷോ പിന്‍വലിക്കേണ്ടി വന്നത് ബി.ജെ.പി നേരിടുന്ന പ്രതിസന്ധിക്ക് അടിവരയിടുന്നതാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: