പാട്യാല: പഞ്ചാബിലെ പാട്യാലയില്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ ജാവലിന്‍ ത്രോയില്‍ തന്റെ തന്നെ ദേശീയ റെക്കോഡ് മറികടന്ന് നീരജ് ചോപ്ര.

88.07 മീറ്റര്‍ എറിഞ്ഞാണ് നീരജ് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചത്. 2018-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയ റെക്കോഡാണ് അദ്ദേഹം ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

ഈ വര്‍ഷം ജാവലിന്‍ ത്രോയില്‍ ഏതൊരു കായികതാരത്തേക്കാളും ഏറ്റവും മികച്ച ദൂരമാണ് ചോപ്ര കുറിച്ചത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അത്‌ലറ്റിക്‌സ് സെന്‍ട്രല്‍ നോര്‍ത്ത് ഈസ്റ്റ് മീറ്റിങ്ങില്‍ 87.86 മീറ്റര്‍ എറിഞ്ഞുകൊണ്ട് ചോപ്ര, ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു.