പാലക്കാട് : നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ട് വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു. കാരപ്പാറ വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ കൃപാകരന്‍, കിഷോര്‍ എന്നിവരാണ് മരിച്ചത്.

നാലുപേരടങ്ങുന്ന സംഘമാണ് നെല്ലിയാമ്പതിയിലെത്തിയത്. വെള്ളച്ചാട്ടത്തില്‍ നിന്നും ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. മരിച്ച രണ്ടുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.