kerala

എസ്.എൻ കോളജിലെ ആക്രമണം; മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

By Test User

December 09, 2022

കൊല്ലം: എസ്.എൻ കോളജിൽ എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്.എഫ്.ഐക്കാർ അറസ്റ്റിൽ. രണ്ടാം വർഷ വിദ്യാർഥി ഗൗതം, മൂന്നാം വർഷ വിദ്യാർഥികളായ രഞ്ജിത്ത്, ശരത് എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച നടന്ന ആക്രമണത്തിൽ 11 എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് നേതൃത്വം ആരോപിച്ചു.