തിരുവനന്തപുരം : കേരളത്തില്‍ ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്. മണിമല, അച്ഛന്‍ കോവില്‍ എന്നീ നദികളിലെ ജലനിരപ്പ് ഉയരം. ഈ നദികളുടെ തീരങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ചുഴലിക്കാറ്റിനെതുടര്‍ന്ന് കേരളത്തില്‍ വലിയ മഴയാണ്  പെയ്യുന്നത് ഈ സാഹചര്യത്തിലാണ് ജല കമ്മീഷന്‍ കേരത്തിന് മുന്നറിയിപ്പ് നല്‍കിയത്.