X

പ്രചരിച്ചത് കള്ളക്കഥ; 2000 രൂപ നോട്ടുകളില്‍ നാനോ ചിപ്പ് ഇല്ല

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കുന്ന 2,000 രൂപയുടെ നോട്ടുകളില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം തെറ്റാണെന്ന് സ്ഥിരീകരിച്ചു. കള്ളപ്പണം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1,000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയിലും ഇതിന് വന്‍ പ്രചാരം ലഭിച്ചു. പുറത്തിറങ്ങാന്‍ പോകുന്ന 2,000 രൂപ നോട്ടിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ ധനകാര്യ സെക്രട്ടറി അശോക് ലാവാസ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലോ റിസര്‍വ് ബാങ്ക് അധികൃതര്‍ പുറത്തുവിട്ട ചിത്രങ്ങളിലോ 2000 രൂപാ നോട്ടുകളില്‍ നാനോ ചിപ്പ് ഉണ്ടെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ഇന്നലെ ധനകാര്യ സെക്രട്ടറി നടത്തിയ ട്വീറ്റില്‍ പുതിയ നോട്ടുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്‍.ജി.സി ടെക്‌നോളജി ഉള്‍ച്ചേര്‍ത്തതാണ് പുതിയ 2,000 രൂപ നോട്ടുകള്‍ എന്നതായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വാര്‍ത്ത. എന്‍ജിസി എന്നാല്‍ നാനോ ജിപിഎസ് ചിപ്പ്. ഇതൊരു സിഗ്‌നല്‍ പ്രതിഫലന സംവിധാനമാണ്. എവിടെയാണു കറന്‍സി എന്ന് സര്‍ക്കാരിന് അറിയാന്‍ കഴിയും. 120 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍പോലും സിഗ്‌നല്‍ ലഭിക്കും. കറന്‍സിക്ക് കേടുവരുത്താതെ ഈ നാനോ ചിപ്പ് നീക്കാന്‍ പറ്റില്ല എന്നിങ്ങനെയായിരുന്നു പ്രചരണം.

ട്രോളുകള്‍ കാണാം……………

chandrika: