india

ട്രെയിൻ ദുരന്തത്തിൽ കണ്ടെടുത്തത് 275 മൃതദേഹങ്ങളെന്നു സ്ഥിരീകരിച്ച് ഒഡിഷ ചീഫ് സെക്രട്ടറി

By webdesk15

June 04, 2023

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 275 ആണെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന.സ്ഥിരീകരിച്ചു. 275 മൃതദേഹങ്ങളിൽ 88 മൃദദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്നും പ്രദീപ് ജെന അറിയിച്ചു.കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ പ്രകാരം ട്രെയിൻ അപകടത്തിലെ മരണസംഖ്യ 288 ആയിരുന്നു. എന്നാൽ, ചില മൃതദേഹങ്ങൾ രണ്ടു തവണ എണ്ണിയത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.1175 പേർക്കാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ പരുക്കേറ്റത്. അവരിൽ, 793 പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.