Connect with us

kerala

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി ഒമിക്രോണ്‍;ആകെ 29 രോഗികള്‍

സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ നാലുപേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും (28, 24) അല്‍ബേനിയയില്‍ നിന്നുമെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരന്‍ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് എത്തിയതാണ്.

സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. എറണാകുളത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചവര്‍ ഡിസംബര്‍ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബര്‍ 14നാണ് നൈജീരിയയില്‍ നിന്നും എറണാകുളത്തെത്തിയത്. ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പര്‍ക്ക പട്ടികയിലുണ്ട്. കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ ഡിസംബര്‍ 17ന് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു.

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണാഭരണം തട്ടിയെടുക്കാന്‍ ശ്രമം; അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയില്‍

മകള്‍ സന്ധ്യ (45)യും കാമുകന്‍ കൂടിയായ അയല്‍വാസി നിധിന്‍ (27)നുമാണ് പിടിയിലായത്.

Published

on

തൃശൂര്‍ മുണ്ടൂരില്‍ സ്വര്‍ണാഭരണം തട്ടിയെടുക്കുന്നതിനായി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മകളും മകളുടെ കാമുകനും പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂര്‍ സ്വദേശി തങ്കമണി (75)യാണ് കൊല്ലപ്പെട്ടത്. മകള്‍ സന്ധ്യ (45)യും കാമുകന്‍ കൂടിയായ അയല്‍വാസി നിധിന്‍ (27)നുമാണ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. വിവാഹിതയായ സന്ധ്യക്ക് ഒരു മകനുണ്ട്. അമ്മ വീണ് തലക്കടിച്ച് മരിച്ചുവെന്നാണ് സന്ധ്യ ആദ്യം ഭര്‍ത്താവിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതോടെ തങ്കമണി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സന്ധ്യയും നിധിനും ചേര്‍ന്നാണ് തങ്കമണിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. സ്വര്‍ണാഭരണം തട്ടിയെടുക്കുന്നതിനായാണ് ഇരുവരും അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം രാത്രിയില്‍ പറമ്പിലേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

 

Continue Reading

kerala

50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കിയില്ല; മാതാപിതാക്കളെ ആക്രമിക്കുന്നതിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്കാണ് (28) മരിച്ചത്.

Published

on

തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കാത്തതിന് മാതാപിതാക്കളെ സ്ഥിരമായി ആക്രമിച്ചിരുന്ന മകന്‍ പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്കാണ് (28) മരിച്ചത്.

കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ ആവശ്യപ്രകാരം വീട്ടുകാര്‍ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാര്‍ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തര്‍ക്കിച്ചത്. പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദന്‍ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.

പരിക്കിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരില്‍ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടില്‍ എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്‌കരിച്ചു.

വിനയാനന്ദനെ വഞ്ചിയൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. ബംഗളൂരുവില്‍ കാറ്ററിങ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു.

ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി; വിദ്യാര്‍ഥിനിയുടെ കൈ അറ്റു

വെഞ്ഞാറമ്മൂട് പുത്തന്‍പാലം മാര്‍ക്കറ്റ് ജങ്ഷനിനു സമീപം ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം.

Published

on

തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ ഭീകരാപകടത്തില്‍ എംഎല്‍ടി വിദ്യാര്‍ത്ഥിനിയായ യുവതിയുടെ കൈ അറ്റുപോയി. നാഗരുകുഴി സ്വദേശി ഫാത്തിമ (19)യാണ് ഗുരുതരമായി പരിക്കേറ്റത്. വെഞ്ഞാറമ്മൂട് പുത്തന്‍പാലം മാര്‍ക്കറ്റ് ജങ്ഷനിനു സമീപം ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം.

പഠനം കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫാത്തിമയും മറ്റൊരു വിദ്യാര്‍ത്ഥിനിയായ കുറ്റിമൂട് സ്വദേശിയായ ഷബാന (19)യും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെയാണ് പിന്നിലൂടെ എത്തിയ സ്വിഫ്റ്റ് ബസ് മറികടക്കുന്നതിനിടെ തട്ടിയത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞുവീണപ്പോള്‍ പിന്നിലിരുന്ന ഫാത്തിമ തെറിച്ചു വീഴുകയും ഈ സമയം കൈയിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.

അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ എത്തി ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാത്തിമയുടെ കൈ തുന്നിച്ചേര്‍ക്കുന്നതിനായി പിന്നീട് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഷബാനക്കും പരിക്കുകളുണ്ട്.

ഇരുവരും വെഞ്ഞാറമ്മൂടിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിലെ എംഎല്‍ടി വിദ്യാര്‍ത്ഥിനികളാണ്.

 

Continue Reading

Trending