ദമ്മാം: ഓണ്‍ലൈന്‍ വഴി ക്ലാസെടുക്കാന്‍ തുടങ്ങുന്നതിനിടെ അധ്യാപകന്‍ മരിച്ചു. ഹൃദയാഘാതമായിരുന്നു. സഊദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ അബൂസുഫിയാന്‍ അല്‍ ഹാരിഥ് സെക്കണ്ടറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ സഅദ് അല്‍ നാസറാണ് മരിച്ചത്.

നെഞ്ചുവേദനയുണ്ടായതോടെ ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓണ്‍ലൈന്‍ ക്ലാസില്‍ സ്‌ക്രീനില്‍ അധ്യാപകനെ കാണാതായതോടെ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കള്‍ മരണവിവരം അറിയിക്കുന്നത്.