വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിയില്‍ കുഴയുന്ന അമേരിക്ക വാര്‍ത്തകളില്‍ ചര്‍ച്ചാവിഷയമാണ്. എന്നാല്‍ സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് അമേരിക്കയിലെ ഒരു സെനറ്ററെക്കുറിച്ചാണ്. കണ്ണില്‍ നിന്ന് ‘അദൃശ്യ’ കണ്ണട മാറ്റുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഒറിന്‍ ഹാച്ചിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

കണ്ണില്‍ വെക്കാത്ത കണ്ണട അറിയാതെ എടുക്കുന്നതാണ് വീഡിയോയിലുള്ളത്. സെനറ്റ് ജൂഡീഷ്യറി കമ്മിറ്റി ഹിയറിങ്ങിനിടെ ഹോം ലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റ്‌ജെന്‍ നീയുമായുള്ള ചര്‍ച്ചക്കിടെയാണ് 83കാരനായ സെനറ്ററുടെ അദൃശ്യ കണ്ണടയെടുക്കല്‍.

കണ്ണില്‍ കണ്ണടയില്ലെന്ന കാര്യം മറന്നുപോയ പോലെ ഒറിന്‍ ഹാച്ച് ‘കണ്ണട’ എടുത്ത് മേശപ്പുറത്ത് വെക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആരോ ഒരാള്‍ ഇതിന്റെ ദൃശ്യങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവം വൈറലായതോടെ അദ്ദേഹത്തിന്റെ ഓഫീസ് വീഡിയോ ട്വീറ്റ് ചെയ്തു. ‘വാര്‍ബി പാര്‍ക്കറിന്റെ പുതിയ അദൃശ്യ കണ്ണടയെക്കുറിച്ചാണോ നിങ്ങള്‍ ഉദ്ദേശിച്ചത്. അത് പുതിയതാണ്, അതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലെ?’ ഇങ്ങനെയായിരുന്നു ട്വീറ്റ്. സംഗതി വെറും തമാശയായിരുന്നു എന്ന അടിക്കുറിപ്പും ട്വീറ്റിനൊപ്പം ഉണ്ടായിരുന്നു.

സെനറ്ററുടെ ട്വീറ്റ്:

Watch Video: