kerala
പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കും, നിരക്ക് കൂടും
കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ച കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ പുനസ്ഥാപിക്കുന്നു.
കൊച്ചി: കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ച കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ പുനസ്ഥാപിക്കുന്നു. അടുത്തമാസം മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. അണ്റിസര്വ്ഡ് എക്സ്പ്രസായിട്ടാണ് പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കുന്നതെങ്കിലും നിരക്കുകളില്‍ മാറ്റമുണ്ടാകില്ല. ഇതോടെ യാത്രക്കാര്‍ക്ക് എക്സ്പ്രസ് നിരക്ക് നല്‍കേണ്ടി വരും. ടിക്കറ്റുകള്‍ കൗണ്ടറുകളില്‍ നിന്നും യു.ടി.എസ് ആപ്പില്‍ നിന്നും ലഭിക്കും.
ഷൊര്‍ണൂര്‍-തൃശൂര്‍ പാസഞ്ചര്‍ ജൂലൈ മൂന്നു മുതലും തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ജൂലൈ നാലു മുതലും സര്‍വീസ് ആരംഭിക്കും. കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, കൊല്ലം-ആലപ്പുഴ-കൊല്ലം പാസഞ്ചര്‍, കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവ 11 മുതല്‍ ഓടിത്തുടങ്ങും. തൃശൂര്‍-കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് രാവിലെ 6.35ന് തൃശൂരില്‍ നിന്നു പുറപ്പെട്ട് ഉച്ചക്ക് 12.05ന് കണ്ണൂരിലെത്തും. കണ്ണൂര്‍-തൃശൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് ഉച്ചക്ക് 3.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 8.10ന് തൃശൂരിലെത്തും.ഷൊര്‍ണൂര്‍-തൃശൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് രാത്രി 10.10ന് പുറപ്പെട്ട് രാത്രി 11.10ന് തൃശൂരിലെത്തും. രാവിലെ 8.20ന് കൊല്ലത്ത് നിന്നുപുറപ്പെടുന്ന കോട്ടയം വഴിയുള്ള മെമു 12.30ന് എറണാകുളത്തെത്തും.
എറണാകുളത്ത് നിന്ന് രാത്രി 8.10ന് പുറപ്പെട്ടു ആലപ്പുഴ വഴി 11.35ന് കൊല്ലത്തെത്തും. രണ്ടു സര്‍വീസുകളും ബുധനാഴ്ചകളില്‍ ഉണ്ടാകില്ല. കൊല്ലം-ആലപ്പുഴ അണ്റിസര്വ്ഡ് എക്സ്പ്രസ് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.05ന് കൊല്ലത്തു നിന്നു പുറപ്പെട്ട് 11.15ന് ആലപ്പുഴയിലെത്തും. ആലപ്പുഴയില്‍ നിന്ന് ഉച്ചക്ക് 1.50ന് പുറപ്പെട്ടു 3.45ന് കൊല്ലത്ത് എത്തുന്ന രീതിയിലാണ് മടക്ക ട്രെയിന്‍.
kerala
ശബരിമല സ്വര്‍ണക്കൊള്ള; മൂന്നാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍
ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ള കേസില്‍ ഇന്ന് നിര്‍ണായക ദിനം. മൂന്നാംഘട്ട അന്വേഷ ണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘം കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. അന്വേഷണത്തിനായി കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമയം തേടുന്നത്. മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുളള അന്വേഷണ പുരോഗതികള്‍ ഇന്ന് കോടതിയെ അറിയിക്കും. ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടിയേക്കും
അന്വേഷണത്തിന്റെ അടുത്ത നീക്കവും എസ്.ഐ.ടി കോടതിയെ അറിയിക്കും. കേസിന്റെ തുടര്‍ നടപടികളില്‍ ഇന്നത്തെ ഹൈക്കോടതിയുടെ തീരുമാനവും നിര്‍ണായകമാണ്. കോടതി പുതിയ എന്തെങ്കിലും നിര്‍ദേശം അന്വേഷണ സംഘത്തിന് നല്‍കാനും സാധ്യതയുണ്ട്. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം ആയതിനാല്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമായി കോടതിയെ എസ്.ഐ.ടി ധരിപ്പിക്കും.
തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരുടെ മൊഴി എസ്.ഐ.ടി എടുത്തിരുന്നു. സ്വര്‍ണപ്പാളിയില്‍ അനുമതി നല്‍കിയത് ദേവസ്വം ഉദ്യോഗസ്ഥര്‍ പറഞ്ഞത് പ്രകാരമാണെന്നാണ് തന്ത്രിമാരുടെ മൊഴി
പത്മകുമാറിന് ജാമ്യമില്ല
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ശനിയാഴ്ച യാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ പത്മകുമാര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
kerala
മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
യുവനടിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കാക്കനാട് സൈബര്‍ പൊലീസ് കേസെടുത്തു. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
എഐ ഉപയോഗിച്ചുകൊണ്ട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയിലുള്ളത്. ഒരുകൂട്ടം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് യുവനടി പരാതി നല്‍കിയത്. സംഭവത്തില്‍ വീഡിയോ പ്രചരിപ്പിച്ച മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടി നല്കിയ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്നും കാക്കനാട് സൈബര്‍ പൊലീസ് പറഞ്ഞു.
kerala
അട്ടപ്പാടിയിലും കടുവ സെന്‍സസിനു പോയ വനപാലക സംഘം വനത്തില്‍ കുടുങ്ങി
നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു.
പാലക്കാട് അഗളിയില്‍ കടുവ സെന്‍സസിനു പോയ അഞ്ചംഗ വനപാലക സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനിതകള്‍ അടങ്ങിയ ജീവനക്കാരാണ് വനത്തില്‍ വഴിതെറ്റി കുടുങ്ങിയത്. ഇന്ന് രാവിലെ തമിഴ്നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാന്‍ പോയതായിരുന്നു സംഘം.
വൈകിട്ട് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വനത്തില്‍ കുടുങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. മൊബൈല്‍ ഫോണ്‍ റേഞ്ചുണ്ടായിരുന്നതിനാല്‍ വിവരം പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ അറിയിച്ചു. ഇവരുള്ള സ്ഥലം മനസ്സിലാക്കാനായതിനെ തുടര്‍ന്ന് രാത്രി എട്ടോടെ പുതൂര്‍ ആര്‍ആര്‍ടി വനത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്. തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala13 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india14 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala11 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
More2 days agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും

