തിരുവനന്തപുരം: തുടര്‍ച്ചയായ ഒമ്പതാം ദിവസവും രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 91 കടന്നു. പെട്രോളിന് 91രൂപ 17 പൈസയും ഡീസലിന് 85രൂപ 67 പൈസയുമാണ് ഇന്നത്തെ വില.

കൊച്ചിയില്‍ പെട്രോള്‍ വില 89 രൂപ 45 പൈസയാണ്. ഡീസല്‍ വില 84 രൂപ കടന്ന് 84.05ല്‍ എത്തി. രാജ്യത്ത് ഇന്ധനവില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില മൂന്നക്കത്തിലെത്തി.