india
പുതിയ പാര്‍ലമെന്റ് പണിയാന്‍ കരാര്‍; പിന്നാലെ മോദിയെ വാനോളം പുകഴ്ത്തി രത്തന്‍ ടാറ്റ
“നിങ്ങള്‍ പറയുന്നതു പ്രകാരം ഒന്നിച്ചു നിന്നാല്‍ ലോകം പറയും, ഈ പ്രധാനമന്ത്രിയാണ് ഇത് സാധ്യമാക്കിയത് എന്ന്”
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുക്തകണ്ഠം പ്രശംസിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്മാന് രത്തന്‍ ടാറ്റ. മോദിയുടെ ശ്രമങ്ങള്‍ ഷോ കാണിക്കുന്നതല്ലെന്ന് വ്യവസായ സമിതിയായ അസോചം ഫൗണ്ടേഷന്റെ യോഗത്തില്‍ ടാറ്റ പറഞ്ഞു. പുതിയ പാര്‍ലമെന്റ് സമുച്ചയം നിര്‍മിക്കാനുള്ള കരാര്‍ ടാറ്റ ഗ്രൂപ്പിന് കിട്ടിയതിന് പിന്നാലെയാണ് ചെയര്‍മാന്റെ പ്രതികരണം.
‘വര്‍ഷങ്ങളായി ഞാന്‍ ബിസിനസിലുണ്ട്. പ്രധാനമന്ത്രി ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ ഞാന്‍ ആദരവോടെ കാണുന്നു. സാമ്പത്തിക രംഗം താഴോട്ടു പോകുന്നതിന്റെയും കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വം മികച്ചതാണ്. നിങ്ങള്‍ നേതൃത്വം ഏറ്റെടുത്തു. ഒളിച്ചോടാതെ രാജ്യത്തെ മുമ്പില്‍ നിന്നു നയിച്ചു’ – ടാറ്റ പറഞ്ഞു.
കോവിഡ് മഹാമാരിക്കിടെ മോദിയെ പ്രശംസിച്ച് രംഗത്തെത്തുന്ന രണ്ടാമത്തെ വ്യവസായി ആണ് രത്തന്‍ ടാറ്റ. നേരത്തെ അംബാനിയാണ് പ്രധാനമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നത്.
നിങ്ങളുടെ നേതൃത്വത്തോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഇവിടെ പ്രതിപക്ഷമുണ്ട്, അസംതൃപ്തിയുണ്ട്. എന്നാല്‍ ഒളിച്ചോട്ടമില്ല. നിങ്ങള്‍ ലോക്ക്ഡൗണ്‍ കൊണ്ടുവന്നു. കുറച്ചു നേരം രാജ്യത്തെ വിളക്കണക്കമെന്ന് ആവശ്യപ്പെട്ടു. നിങ്ങളാണ് അതു സാധിച്ചത്. ഇത് ഷാ കാണിക്കുന്നതോ പുറമേക്ക് കാണിക്കുന്നതോ അല്ല. രാജ്യത്തെ ലക്ഷ്യത്തിലേക്ക് ഒരുമിച്ചു കൊണ്ടു പോകുന്നതാണ്’
രത്തന്‍ ടാറ്റ
കോവിഡിന്റെ സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 23.9 ശതമാനമാണ് കുറഞ്ഞിരുന്നത്. ജൂലൈ-സെപ്തംബര്‍ പാദത്തില്‍ അത് 7.5 ശതമാനമായി ചുരുങ്ങി. സാമ്പത്തിക മേഖലയിലും തൊഴില്‍ മേഖലയിലും മോദിയുടെ പ്രവര്‍ത്തനങ്ങളെ ടാറ്റ ശ്ലാഘിച്ചു.
മോദിയുടെ നേതൃത്വത്തിന് കീഴില്‍ തൊഴിലും വ്യവസായവും നേട്ടങ്ങളുണ്ടാക്കി. നമ്മള് ചെയ്യാനുള്ള കാര്യങ്ങളില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. ഈ ബുദ്ധിമുട്ടേറിയ വേളയില്‍ രാജ്യത്തെ നയിക്കുന്നതിന് നന്ദി അറിയിക്കുന്നു. നിങ്ങള്‍ പറയുന്നതു പ്രകാരം ഒന്നിച്ചു നിന്നാല്‍ ലോകം പറയും, ഈ പ്രധാനമന്ത്രിയാണ് ഇത് സാധ്യമാക്കിയത് എന്ന്- ടാറ്റ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, പുതിയ പാര്‍ലമെന്റ് നിര്‍മിക്കാനുള്ള കരാര്‍ ടാറ്റ പ്രൊജക്ട് 861.90 കോടിക്കാണ് സ്വന്തമാക്കിയത്. ലാര്സണ് ആന്‍ഡ് ടര്‍ബോ, പലോന്‍ജി ആന്‍ഡ് കമ്പനി എന്നിവയെ മറികടന്നാണ് ടാറ്റ പ്രൊജക്ട് സ്വന്തമാക്കിയിരുന്നത്.
india
ഹീറ്ററില്‍നിന്നുള്ള വാതകച്ചോര്‍ച്ച; കുളിമുറിയില്‍ യുവതി മരിച്ചനിലയില്‍
തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്‍ത്താവ് കൃഷ്ണമൂര്ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.
ബെംഗളൂരു: മാനായകഹള്ളിയില്‍ കുളിമുറിയിലെ ഹീറ്ററില്‍ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് 24കാരിയായ യുവതി മരണപ്പെട്ടു. ഹാസന് സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്‍ത്താവ് കൃഷ്ണമൂര്ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.
വാതിലില്‍ മുട്ടിയിട്ടും ഫോണ്‍ വിളിച്ചിട്ടും മറുപടി ലഭിക്കാതായപ്പോള്‍ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ കുത്തിത്തുറന്നപ്പോള്‍ ഭൂമിക കുളിമുറിയില്‍ മരിച്ച നിലയിലായിരുന്നു. ഹീറ്ററില്‍നിന്ന് വാതകച്ചോര്‍ച്ചയുണ്ടായതും വിഷവാതകം ശ്വസിച്ചതുമാണ് പ്രാഥമിക നിഗമനം. നാലുമാസം മുമ്പ് വിവാഹം കഴിഞ്ഞ ദമ്പതികള്‍ രണ്ടാഴ്ച മുമ്പാണ് ഈ വീട്ടിലേക്ക് താമസം മാറ്റിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു
india
പി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
പി.എം ശ്രീ പദ്ധതിയിൽ സി.പി.എം- ബി.ജെ.പി ഡീലിലെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.
india
ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണസംഖ്യ 410; 336 പേരെ കാണാതായി
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേര് മാറി താമസിക്കുകയാണ്.
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ മരണസംഖ്യ 410 ആയി ഉയര്‍ന്നു. 336 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേര് മാറി താമസിക്കുകയാണ്. 565 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് നശിച്ചപ്പോള്‍ 20,271 വീടുകള്‍ക്ക് കേടുപാടുകളുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തീകരിക്കുന്നു.
ശക്തി കുറഞ്ഞ ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ന്യൂനമര്‍ദ്ദമായി ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദവും പൂര്‍ണമായും ക്ഷയിക്കുമെന്നാണ് പ്രവചനം.
ചുഴലിക്കാറ്റിന്റെ അവശേഷിക്കുന്ന പ്രഭാവത്തെ തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. പുതുച്ചേരിയില്‍ ഓറഞ്ച് അലര്‍ട്ടും കാരയ്ക്കലില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala21 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india22 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala19 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala20 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

