ഡല്‍ഹി: ലോകത്തിലെ ഭൂരിഭാഗം ഏകാധിപതികളുടെയും പേര് ‘എമ്മില്‍’ തുടങ്ങുന്നതെന്തുകൊണ്ടാണെന്ന ചോദ്യവുമായി രാഹുല്‍ ഗാന്ധി. മാര്‍ക്കോസ്,മുസോളിനി,മിലോസെവിച്ച്,മുബാറക്ക്,മൊബുതു,മുഷാറഫ്,മൈക്കോബറോ എന്നീ പേരുകള്‍ പ്രതിപാദിച്ചുകൊണ്ടാണ് ട്വിറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന ക്രൂരതയ്‌ക്കെതിരെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ശക്തമായി പ്രതികരിച്ചിരുന്നു. റോഡില്‍ മതിലുകള്‍ കെട്ടാതെ പാലങ്ങള്‍ പണിയാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.

ഡല്‍ഹിയിലെ കര്‍ഷക സമരത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയും രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.