india

ആർബിഐ ഗവർണർ ശക്തികാന്തദാസിന്റെ കാലാവധി മൂന്നു വർഷം കൂടി നീട്ടി

By Test User

October 29, 2021

ആർബിഐ ഗവർണർ ശക്തികാന്തദാസിന്റെ കാലാവധി നീട്ടി. മൂന്നു വർഷത്തെ കാലാവധിയാണ് നീട്ടിയത്. 1980 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് തമിഴ്നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. 2018 മുതൽ ആണ് ഇദ്ദേഹം ആർബിഐ ഗവർണർ ആയി വരുന്നത്. കേന്ദ്രമന്ത്രിസഭയിലെ അപ്പോയ്മെന്റ് കമ്മിറ്റിയുടെതാണ് പുതിയ തീരുമാനം. ഇതോടുകൂടി ആർബിഐ ഗവർണർ ആയി ഇദ്ദേഹം മൂന്ന് വർഷം കൂടി തുടരും.