ചെങ്ങന്നൂര്‍: പ്രളയം ഏറ്റവും സാരമായി ബാധിച്ച പ്രദേശങ്ങളിലൊന്നായ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെ നിര്‍ണായക വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് രക്ഷാപ്രവര്‍ത്തകര്‍. ചെങ്ങന്നൂരില്‍ അവസാനവട്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഇന്നുകൂടി ആളുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ മൃതദേഹങ്ങള്‍ കണ്ടെടുക്കേണ്ടി വരുമെന്നും ‘കേരള ഫ്‌ളഡ് ഡിസാസ്റ്റര്‍ അര്‍ജന്റ് ഹെല്‍പ്പ്’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പമ്പാനദി ചെങ്ങന്നൂരിലേക്ക് കുത്തിയൊഴുകിയ പാണനാട്ട് അതീവ ഗുരുതരമാണ് കാര്യങ്ങള്‍ എന്നാണ് സൂചന. പാണ്ടനാട്ട് പല വീടുകളും തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ ഒരു വീട് തുറന്നുനോക്കിയപ്പോള്‍ അമ്മയും കുട്ടിയും പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന മൃതദേഹങ്ങള്‍ കിട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചെങ്ങന്നൂര്‍ ജീവരക്ഷയില്‍ ഞങ്ങളുടെ അവസാന പോസ്റ്റാണിത്.

ചെങ്ങന്നൂര്‍ അവസാന ലാപ്പിലാണ്. അവസാ ത്തേതില്‍ അവസാന ലാപ്. ഇന്നുകൂടി ബോധരഹിതരായയെങ്കിലും അവശേഷിക്കുന്നവരെ പൊക്കിയെടുക്കുകയാണ്. നാളെ മുതല്‍ എടുക്കാനുള്ളത് മൃതദേഹങ്ങള്‍ മാത്രമായിരിക്കും.

ഈ നിമിഷം നിങ്ങളുടെ കയ്യില്‍ വെരിഫൈഡ് വിവരങ്ങള്‍ ഉണ്ടോ? ശരിക്കും യഥാര്‍ത്ഥമെന്ന് ഉറപ്പുള്ളവ?
ബന്ധുക്കളോ സുഹൃത്തുക്കളോ നേരിട്ട് കൈമാറിയവ?
ചോപ്പര്‍ പറന്നുചെന്നാല്‍ സമയം നഷ്ടപ്പെപ്പെടുത്തലാക്കാത്തവ? എങ്കില്‍ ഇവിടെ കമന്റായി ചേര്‍ക്കുക.

അവസാനത്തെ ജീവന്‍മരണയുദ്ധമാണ്. ദയവായി പറ്റിക്കരുത്. വ്യാജ വാര്‍ത്തകള്‍ നല്‍കരുത്. പ്ലീസ്.

വേഗമാകട്ടെ.

ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ കൈവശമുള്ളവര്‍ https://www.facebook.com/KeralaFloodDisasterUrgentHelp പേജിലൂടെയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ അധികൃതരെ വിവരമറിയിക്കുക.