News
കീവില്‍ പിടിമുറുക്കി റഷ്യന്‍ സേന
യുക്രെയ്ന്‍, റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ പുതിയ ചര്‍ച്ചകള്‍ക്ക് നീക്കമുണ്ടെങ്കിലും സമാധാന പ്രതീക്ഷകള്‍ ഇപ്പോഴും അകലെയാണ്
കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ജനവാസ കേന്ദ്രങ്ങളിലുള്‍പ്പെടെ റഷ്യന്‍ സേന ആക്രമണം ശക്തമാക്കി. കീഴടങ്ങാതെ പിടിച്ചുനില്‍ക്കുന്ന യുക്രെയ്‌നുനേരെ പരമാവധി ആക്രമണം അഴിച്ചുവിടാനാണ് റഷ്യന്‍ തീരുമാനം. കീവില്‍ ഒരു പാര്‍പ്പിട കേന്ദ്രത്തിനുനേരെയുണ്ടായ വ്യോമാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.
ഏതു വിധേനയും തലസ്ഥാന നഗരി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യന്‍ സേന നീങ്ങുന്നത്. മുപ്പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന കീവില്‍നിന്ന് പകുതിയിലേറെ പേര്‍ പലായനം ചെയ്തിട്ടുണ്ട്. നഗരത്തില്‍ അവശേഷിക്കുന്നവര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു തുടങ്ങി. യുക്രെയ്‌നെതിരെ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്ക് റഷ്യ തയാറെടുക്കുന്നതായി യു.എസ് ആരോപിച്ചു. വ്യോമാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ 36 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരങ്ങളിലുടനീളം വ്യോമാക്രമണങ്ങള്‍ തുടരുകയാണെന്നും സാധാരണക്കാര്‍ ബങ്കറുകളില്‍ അഭയം തേടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌നിലെ പല നഗരങ്ങളും നശിച്ചു. അനേകം പേര്‍ കൊല്ലപ്പെട്ടു. വാഹനങ്ങളും കെട്ടിടങ്ങളുമെല്ലാം തകര്‍ന്നതായി വിറ്റാലി അറിയിച്ചു. കീവ് നഗരം പൂര്‍ണമായും റഷ്യന്‍ സേന വളഞ്ഞിരിക്കുകയാണ്. ചെര്‍ണീവ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൗരന്മാരോട് ഷെല്‍ട്ടറുകളിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ പട്ടണമായ ഡിനിപ്രോയിലെ വിമാനത്താവളത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ റണ്‍വേയും ടെര്‍മിനലും തകര്‍ന്നു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് മേഖലയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. റഷ്യന്‍ അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഡിനിപ്രോയില്‍ ആക്രമണം നടക്കുന്നത്. ശനിയാഴ്ചയുണ്ടായ ഷെല്ലാക്രമണത്തില്‍ നഗരത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
അതേസമയം യുക്രെയ്‌ന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് യൂറോപ്യന്‍ പ്രധാനമന്ത്രിമാര്‍ കീവ് സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്, പോളണ്ട്, സ്ലോവേനിയ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരാണ് ട്രെയിന്‍ മാര്‍ഗം എത്തിയിരിക്കുന്നത്. സന്ദര്‍ശന വിവരം യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല.
യുക്രെയ്ന്‍, റഷ്യന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ പുതിയ ചര്‍ച്ചകള്‍ക്ക് നീക്കമുണ്ടെങ്കിലും സമാധാന പ്രതീക്ഷകള്‍ ഇപ്പോഴും അകലെയാണ്. ആക്രമണത്തിന്റെ ശക്തി കുറയ്ക്കാന്‍ റഷ്യ തയാറാകാത്തത് സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
kerala
കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
india
‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.
#WATCH | Bengaluru | On a new FIR registered in the National Herald Case, Karnataka Dy CM DK Shivakumar says, "This is unfair. There is a limit to harassment. There was no need to harass. It is not Sonia Gandhi or Rahul Gandhi's property. They were the custodians of the shares… pic.twitter.com/ln8tPtfURr
— ANI (@ANI) December 1, 2025
‘തീരുമാനം തീർത്തും അന്യായമാണ്. ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.
kerala
മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.
-
kerala10 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala12 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
india8 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala9 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി

