kerala
ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് തോറ്റു; പരാജയം സിറ്റിങ് സീറ്റില്‍
18495 വോട്ടുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ 16864 വോട്ട് നേടാനെ ബിജെപിക്കായുള്ളൂ

തിരുവനന്തപുരം : ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് തോറ്റു. വെങ്ങാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലായിരുന്നു സുരേഷ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഭഗത് റൂഫസാണ് ഇവിടെ വിജയിച്ചത്. 18495 വോട്ടുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ 16864 വോട്ട് നേടാനെ ബിജെപിക്കായുള്ളൂ.
അതേസമയം തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ബി.ഗോപാലകൃഷ്ണനും തോറ്റു. 241 വോട്ടുകള്‍ക്കാണ് പരാജയം. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഗോപാലകൃഷ്ണന് പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. എല്‍ഡിഎഫിനെ ഞെട്ടിച്ച് തിരുവനന്തപുരത്ത് മേയര്‍ കെ ശ്രീകുമാര്‍ തോറ്റു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് വാര്‍ഡില്‍ വിജയിച്ചത്.
അതേസമയം, പിടിഎ റഹീം എംഎല്‍എയുടെയും കാരാട്ട് റസാഖ് എംഎല്‍എയുടെയും വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളാണ് ഇവിടെ വിജയിച്ചത്.
മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി 76 വോട്ടിനു വിജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുമ്പില്‍. ഗ്രാമപ്പഞ്ചായത്തില്‍ 71 ഇടത്താണ് യുഡിഎഫ് മുമ്പില്‍ നില്‍ക്കുന്നത്. 69 ഇടത്ത് എല്‍ഡിഎഫ് മു്മ്പിട്ടു നില്ക്കുന്നു. നഗരസഭയില്‍ 39 ഇടത്ത യുഡിഎഫാണ് മുമ്പില്‍. 31 ഇടത്താണ് എല്‍ഡിഎഫ് മുമ്പില്‍.
കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് 13 ഇടത്ത് മുമ്പിട്ടു നില്ക്കുന്നു. കൊച്ചിയിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വേണുഗോപാല്‍ ഒരു വോട്ടിന് തോറ്റു.
kerala
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ല’; വിസി ഹൈകോടതിയില്‍
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു.

സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു. ധനകാര്യ – ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ മനപൂര്‍വം യോഗത്തില്‍ നിന്നും മാറിനില്ക്കുന്നു. യോഗം മാറ്റിവെക്കേണ്ടി വരുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും ഹരജിയില്‍ പറയ്യുന്നു.
13ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന ആവശ്യം ഡോക്ടര്‍ ശിവപ്രസാദ് ഉന്നയിച്ചു.
film
സോഷ്യല്‍ മീഡിയ അധിക്ഷേപം; നടന് വിനായകനെ ചോദ്യം ചെയ്തു
സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. നേതാക്കളെ അധിക്ഷേപിച്ചതായി ബന്ധപ്പെട്ട കേസിലും പ്രായപൂര്‍ത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം പങ്കുവെച്ചതിലും ലഭിച്ച പരാധിയിലാണ് ചോദ്യം ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം വിനായകനെ വിട്ടയച്ചു.
kerala
തൃശ്ശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് തെറിച്ച് വീണു; വയോധിക മരിച്ചു
പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്.

തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്. വളവ് തിരിയുന്നിടെ ബാലന്‍സ് നഷ്ടപ്പെട്ട് മൂന്ന് വശത്തെ ഡോറിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ്സില്‍ കയറിയ ശേഷം പിന്നിലേക്ക് നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഡോര്‍ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ശക്തിയില്‍ ഡോര്‍ തുറന്നുപോയി. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
crime3 days ago
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
-
india2 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
india2 days ago
ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്‍
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
kerala2 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്