ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. നവംബര്‍ 16 മുതലാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ലോക്ക്ഡൗണ്‍ നവംബര്‍ 30 വരെ തുടരും. എന്നാല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക്ഡൗണ്‍ തുടരുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനൊപ്പം സിനിമാ തിയേറ്ററുകള്‍ തുറക്കാനും തീരുമാനിച്ചുണ്ട്.

സ്‌കൂളുകളില്‍ ഒന്‍പതാം ക്ലാസ് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. കോളജുകളും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളടക്കമുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

നവംബര്‍ പത്ത് മുതലാണ് സിനിമാ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. പകുതി സീറ്റുകള്‍ ഒഴിച്ചിട്ടായിരിക്കും തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക.മുഖ്യമന്ത്രി പളനിസ്വാമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.