X

ഐഎസ് ഐഎസ് ഭീഷണി; താജ് മഹലിന്റെ സുരക്ഷ ശക്തമാക്കി

ആഗ്ര: താജ് മഹല്‍ തകര്‍ക്കുമെന്ന സൂചനയുമായി പുറത്തുവന്ന ഐഎസ് ഐഎസ് അനുകൂല ഭീഷണി ചിത്രങ്ങളെ തുടര്‍ന്ന് പ്രദേശക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. താജ് മഹല്‍ ആക്രമിക്കുമെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് അനുഭാവമുള്ള മീഡിയാ ഗ്രൂപ്പാണ് ഇന്നലെ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റെന്റ് മെസേജിംഗ് ആപ്ലിക്കേഷനായ ടെലിഗ്രാമില്‍ ഇസ്ലാമിക്ക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന അഹ്വാല്‍ ഉമ്മത് മീഡിയാ സെന്റര്‍ എന്ന ഗ്രൂപ്പില്‍ ആയുധധാരിയായ ഒരു പോരാളി താജ്മഹലിനോട് മുഖം തിരിച്ച് നില്‍ക്കുന്ന പോസ്റ്റര്‍ ദില്ലിയിലെ ഒരു പ്രാദേശിക പത്രം പുറത്ത് വിട്ടത്.
എന്നാല്‍, താജ് മഹലിന്റെ സുരക്ഷ ശക്തമാക്കിയതായി പൊലിസ് സൂപ്രണ്ട് പ്രീതിന്ദര്‍ സിംഗ് അറിയിച്ചു. താജിന്റെ ഉള്ളിലായി കേന്ദ്ര ഔദ്യോഗിക സുരക്ഷ സേനയേയും, പുറത്ത് സംസ്ഥാന പൊലിസിനേയും വിന്യസിച്ചതായി അദ്ദേഹം അറിയിച്ചു. കൂടാതെ പ്രത്യേക സുരക്ഷക്കായി സ്വോറ്റ് കമാണ്ടോസിനേയും വിന്യസിപ്പിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായാല്‍ കാര്യക്ഷമമായി സുരക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചതായും സൂപ്രണ്ട് അറിയിച്ചു.

അതേസമയം, താജ് മഹോത്സവ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ ഭീകരാക്രമണ ഭീഷണ പൊലീസ് ഗൗരവത്തോടെയാണ് എടുക്കുന്നത്. മഹോത്സവ ദിവസങ്ങളില്‍ സ്ഥലത്തേക്കുള്ള ആള്‍ത്തിരക്ക് വര്‍ദ്ധിക്കുന്നതും പൊലീസ് അനുമാനിക്കുന്നു.

താജ് മഹലിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷ ഉദ്യോഗത്ഥര്‍ ടിക്കറ്റ് കൗണ്ടര്‍, പാര്‍ക്കിംഗ് ഗ്രൗണ്ട് സഹിതം എല്ലാ സ്ഥലങ്ങളിലും കര്‍ശനമായ സുരക്ഷയാണ് സജ്ജീകരിച്ചിരിക്കുന്നത്. പൊലിസ് മേധാവി സുശീല്‍ ഷിന്ദേയുടെ നേതൃത്വത്തില്‍ ബോംബ്,ഡോഗ് സ്‌ക്വാഡുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ താജ് മഹലില്‍ പരിശോധന നടത്തിയിരുന്നു.

chandrika: