india
ഷര്‍ജീല്‍ ഇമാമിന് ഒടുവില്‍ ജാമ്യം; പക്ഷെ പുറത്തിറങ്ങാനാവില്ല
അലിഗഢിലും ജാമിഅ മില്ലിയയിലും മറ്റുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങള്‍ രാജ്യത്തെ വിഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണെന്നായിരുന്നു പൊലീസിന്റെ ആക്ഷേപം.

ന്യൂഡല്‍ഹി: പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുജ് അഗര്‍വാളാണ് ഷര്‍ജീലിന് ജാമ്യം അനുവദിച്ചത്.
എന്നാല്‍ ഷര്‍ജീലിനെതിരെ നിലനില്‍ക്കുന്ന മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ തന്നെ തുടരും. 31 മാസമായി കസ്റ്റഡിയില്‍ തുടരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 436എ പ്രകാരം ജാമ്യം തേടിയുള്ള ഷര്‍ജീല്‍ ഇമാമിന്റെ അപേക്ഷ പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിചാരണ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ജാമ്യം തേടിയുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, സെക്ഷന്‍ 436എ പ്രകാരം ഷര്‍ജീല്‍ വിചാരണ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. സെക്ഷന്‍ 436എ പ്രകാരം ഒരു വ്യക്തി വിചാരണ അവസാനിക്കുന്നതിന് മുമ്പ് പരമാവധി ശിക്ഷയുടെ പകുതി വരെ തടവ് അനുഭവിച്ചാല്‍ കോടതിക്ക് ജാമ്യം അനുവദിക്കാം. 2019 ജനുവരി 16ന് അലീഗഢ് മുസ്്‌ലിം സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിനാണ് ഷര്‍ജീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.
അലിഗഢിലും ജാമിഅ മില്ലിയയിലും മറ്റുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങള്‍ രാജ്യത്തെ വിഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണെന്നായിരുന്നു പൊലീസിന്റെ ആക്ഷേപം.
ഡല്‍ഹിയിലെ ജാമിഅ നഗറില്‍ അക്രമം നടത്തിയെന്നാരോപിച്ചാണ് ന്യൂ ഫ്രണ്ട്‌സ് കോളനി പൊലീസ് സ്‌റ്റേഷനില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഷര്‍ജീലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങളില്‍ റോഡ് ഉപരോധിച്ചത് ഷര്‍ജീലിന്റെ നേതൃത്വത്തിലായിരുന്നു. ജനക്കൂട്ടം റോഡിലെ ഗതാഗതം തടസപ്പെടുത്തുകയും പൊതു/സ്വകാര്യ വാഹനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശം വരുത്തുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്. 2019 ഡിസംബര്‍ 13ന് ഇമാം നടത്തിയ പ്രസംഗത്തില്‍ കലാപകാരികള്‍ പ്രകോപിതരാവുകയും പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. സാമുദായിക സൈ്വര്യവും ഐക്യവും ദുര്‍ബലമാക്കാന്‍ ഷര്‍ജീലിന്റെ പ്രസംഗം കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 2021 ഓക്ടോബറില്‍ ഡല്‍ഹി സാകേത് കോടതി സ്ഥിര ജാമ്യം നിഷേധിച്ചത്.
എന്നാല്‍ ഷര്‍ജീലിന്റെ പ്രസംഗത്തില്‍ പ്രകോപിതരായി ജനങ്ങള്‍ കലാപത്തില്‍ ഏര്‍പ്പെട്ടുവെന്നതിനുള്ള തെളിവുകള്‍ അപര്യാപ്തമാണെന്ന് അന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗം രാജ്യദ്രോഹക്കുറ്റമാണോയെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ തള്ളിയത്.
india
ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
india
ഓപ്പറേഷന്‍ സിന്ദൂർ: ആറ് പാക് പോര്‍ യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു; സ്ഥിരീകരിച്ച് വ്യോമസേന മേധാവി

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അഞ്ച് പാക് പോര്‍ യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയതെന്നും എ.പി. സിങ് വ്യക്തമാക്കി.
എവിടെയെക്കെ ആക്രമണം നടത്തണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഓപ്പറേഷനിൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന് വ്യോമസേന മേധാവി നന്ദിയും അറിയിച്ചു. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനായി ഓപ്പറേഷനിൽ 50ല്‍ താഴെ വ്യോമ ആയുധങ്ങളേ ഉപയോഗിച്ചിട്ടുള്ളുവെന്ന് നേരത്തെ വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ പറഞ്ഞിരുന്നു. അതിന് മുമ്പ് തന്നെ പാകിസ്ഥാനെ ഇന്ത്യയുടെ മുന്നില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി കൊണ്ടുവരാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 22-നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് 7-ന് നടത്തിയ സൈനീക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
india
കുല്‍ഗാമിലെ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു; ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായിക് പ്രിത്പാല്‍ സിങ്, ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ ധീരത എന്നും പ്രചോദനമായിരിക്കുമെന്നും, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സൈന്യം പറഞ്ഞു.
ഭീകരര്‍ക്കായുള്ള ഓപ്പറേഷന്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. ഭീകരര്‍ക്കായുള്ള തിരച്ചില്‍ 9 ദിവസമായി നടക്കുന്നു. ഓപ്പറേഷന്‍ ആരംഭിച്ച ശേഷം 11 സൈനികര്‍ക്കു പരുക്കേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഓപ്പറേഷന്‍ ‘അഖാല്‍’ ആരംഭിച്ചത്. ശേഷം രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് സൈന്യം മേഖലകളില്‍ തിരച്ചില്‍ നടത്തുന്നത്.
-
News3 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല്‍ ആക്രമിച്ചാല്‍ നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല
-
kerala3 days ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
india2 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി
-
kerala3 days ago
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്
-
kerala3 days ago
ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി
-
kerala3 days ago
കോതമംഗലത്ത് അന്‍സിലിനെ കൊല്ലാന്‍ അഥീന റെഡ്ബുള്ളില്‍ കളനാശിനി കലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
‘സംസാരത്തില്‍ അധിക്ഷേപം ഇല്ല’; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
-
Film3 days ago
‘ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്, ശ്വേതയും കുക്കുവും ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം’: മാലാ പാര്‍വതി