kerala
സര്, മാഡം വിളി : ഉത്തരവുകളുമായി കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍
പഞ്ചായത്ത്ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ചെല്ലുന്ന ഗുണഭോക്താക്കള്‍ ഇനിമുതല്‍ ജീവനക്കാരെ സര് എന്നോ മാഡം എന്നോ വിളിക്കേണ്ടതില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
തിരുവനന്തപുരം: പാലക്കാട് മാത്തൂര്ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന്റെ ചുവടുപിടിച്ച് സര്, മാഡം വിളി ഒഴിവാക്കിക്കൊണ്ട് സംസ്ഥാനത്ത് കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ രംഗത്തുവന്നു. അപേക്ഷയില്‍ അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ
പതിവുപദാവലികള് ഒഴിവാക്കാനും നിര്‍ദേശിച്ചുകൊണ്ടുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 31ന് മാത്തൂര്‍ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി പുറപ്പെടുവിച്ച ഉത്തരവിന് പിറകെയാണ് കോട്ടയം ഉഴവൂര്‍, തൃശൂര്‍ അവിണിശേരി, ആലപ്പുഴ അമ്പലപ്പുഴ ഗ്രാമപഞ്ചായത്തുകള്‍ ഇന്നലെയോടെ രംഗത്തുവന്നത്. ഭരണസമിതികളുടെ തീരുമാനപ്രകാരം പഞ്ചായത്തുകളില്‍ ഉത്തരവ് സംബന്ധിച്ച ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പഞ്ചായത്ത്ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ചെല്ലുന്ന ഗുണഭോക്താക്കള്‍ ഇനിമുതല്‍ ജീവനക്കാരെ സര് എന്നോ മാഡം എന്നോ വിളിക്കേണ്ടതില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. പകരം അവരവര്‍ക്ക് ഇഷ്ടമുള്ളതുപോലെ ചേട്ടാ എന്നോ ചേച്ചീ എന്നോ സ്ഥാനപ്പേരോ പേരോ വിളിക്കാം. അപേക്ഷാഫോറങ്ങള്‍ക്ക് പകരം അവകാശപത്രം എന്ന പദം ഉപയോഗിക്കണമെന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പാലക്കാട് മലമ്പുഴ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബോബന്മാട്ടുമന്തയാണ് ഇത്തരത്തിലൊരു കാമ്പയിന ്തുടക്കമിട്ടത്. ഒറ്റപ്പാലം കോടതികെട്ടിടസമുച്ചയം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കത്തിടപാടുകളില്‍ ഇന്നദിവസം ഹാജരാകേണ്ടതാണ് എന്നുകാണിച്ച് റവന്യൂവകുപ്പില്നിന്ന ്നോട്ടീസ് ലഭിച്ചതിനെതുടര്‍ന്ന് മുഖ്യമന്ത്രിക്കും ഭരണഭാഷാ വകുപ്പിനും ബോബന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കത്തിടപാടുകളില്‍ കൂടുതല്‍ സൗഹൃദഭാഷ ഉപയോഗിക്കാമെന്ന് വകുപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കുകയുണ്ടായി. അപേക്ഷാഫോറം വിരു്ദ്ധകാമ്പയിനും സൗഹൃദഭാഷാ കാമ്പയിനും നിലവില്‍ സമൂഹമാധ്യമങ്ങളിലൂടെ സജീവമായി വരികയുമാണ്. ഇതിനിടെയാണ് കോണ്‍ഗ്രസ്മണ്ഡലം പ്രസിഡന്റ് കൂടിയായ മാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര് പ്രസാദ് പുതിയ തീരൂമാനത്തിന ്ഭരണസമിതിയെ പ്രേരിപ്പിച്ചത്. യു.ഡി.എഫ് അംഗങ്ങളായ എട്ടുപേരും സി.പി.എമ്മിലെ ഏഴുപേരും ഒരു ബി.ജെ.പി അംഗവും പ്രമേയത്തിന് അനുകൂലമായതോടെ ഐകകണ്ഠേന പ്രമേയം പാസാക്കുകയായിരുന്നു.
സ്പീക്കര്‍ എം.ബി രാജേഷും തീരുമാനം നിയമസഭയില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന ്വ്യക്തമാക്കുകയുണ്ടായി. ഏതായാലും രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു കാമ്പയിനും തീരുമാനത്തിനും കേരളത്തില്‍ തുടക്കമിട്ടിരിക്കുന്നത്. ദേശീയമാധ്യമങ്ങളിലും ഏതാനും തമിഴ്, ഗള്ഫ്മാധ്യമങ്ങളിലും വാര്‍ത്ത വലിയപ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സി.പി.എം ആലത്തൂര്‍ എം.എല്‍.എ കെ.ഡി പ്രസേനന്‍ വിഷയത്തില്‍ അനുകൂലമായി പ്രതികരിച്ചെങ്കിലും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രതികരണം കാത്തിരിക്കുകയാണ്. ലാറ്റിന്‍പദമായ സറേ എന്നതില്‍നിന്നാണ് ഇംഗ്ലീഷില്‍ സര് എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ബ്രിട്ടീഷുകാര്‍ വിവിധമേഖലകളിലെ പ്രഗല്ഭര്ക്ക് മുമ്പ് ‘സര്’ പദവി നല്‍കിയിരുന്നു. ഫ്യൂഡല്‍കാലത്തെ പ്രതിനിധീകരിക്കുന്ന വാക്കാണിതെന്നാണ് ആക്ഷേപം. സറിന് പകരം പുതിയപദം കണ്ടെത്താന്‍ കേരളഭരണഭാഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബോബന് മാട്ടുമന്ത ചന്ദ്രികയോട് പറഞ്ഞു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി
ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്കാന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india6 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

