News
ബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
തമിഴ്നാട് പൊലീസ് ബാലമുരുകനില്‍ നിന്ന് 15 മീറ്റര്‍ ദൂരം മാത്രം അകലെയെത്തിയപ്പോള്‍ ഇയാള്‍ പാറയുടെ മുകളില്‍ നിന്ന് 150 മീറ്റര്‍ താഴ്ചയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടു.
തെങ്കാശി: വിയ്യൂര്‍ ജയിലിനു സമീപത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചില്‍ കര്‍ശനമാക്കി. ബാലമുരുകന് ചാടിയ തെങ്കാശിയിലെ കടയത്തി മലയിടുക്ക് പൊലീസ് പൂര്‍ണ്ണമായി വളഞ്ഞിരിക്കുകയാണ്. മഴയും മലയിടുക്കിലെ വഴുക്കലും കാരണം രക്ഷപ്പെട്ട സ്ഥലത്തെത്താനും ഡ്രോണ്‍ പരിശോധന നടത്താനും കഴിഞ്ഞിട്ടില്ല. ഏകദേശം 40ത്തിലധികം മലയാളം-തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ മലനിരയുടെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഫയര്‍ഫോഴ്സിനൊപ്പം പൊലീസ് മലമുകളിലേക്ക് കയറും.
തമിഴ്നാട് പൊലീസ് ബാലമുരുകനില്‍ നിന്ന് 15 മീറ്റര്‍ ദൂരം മാത്രം അകലെയെത്തിയപ്പോള്‍ ഇയാള്‍ പാറയുടെ മുകളില്‍ നിന്ന് 150 മീറ്റര്‍ താഴ്ചയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ചാടലിനെ തുടര്‍ന്ന് പരിക്കേറ്റിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഭാര്യയെ കാണാനായിരുന്നു ബാലമുരുകന്റെ ഈ രഹസ്യസന്ദര്‍ശനം. ആടുമേയ്ക്കുന്നവരുടെ വേഷത്തില്‍, മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഇയാള്‍ പ്രദേശത്ത് എത്തിയത്.
കഴിഞ്ഞ രാത്രി നടന്ന സംഭവത്തില്‍ തമിഴ്നാട് പൊലീസ് അദ്ദേഹത്തെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ബാലമുരുകന് മലമുകളിലേക്ക് ഓടി ഒഴിഞ്ഞു. 53 ക്രിമിനല്‍ കേസുകളില്‍ അതില്‍ കൊലപാതകം ഉള്‍പ്പെടെ പ്രതിയായ ബാലമുരുകനെ കഴിഞ്ഞ മാസം ബന്തക്കുടി കേസില്‍ ചോദ്യം ചെയ്യാന്‍ തമിഴ്നാട് പൊലീസ് വിയ്യൂര്‍ ജയിലില്‍ നിന്ന് കൊണ്ടുപോയിരുന്നു. കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ ജയിലിലേക്കുള്ള യാത്രയിലാണ് ഇയാള്‍ രക്ഷപ്പെട്ടത്.
കര്‍ണാടക: കര്‍ണാടകയില്‍ രണ്ട് റോട്ട്വീലര് നായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ദാവണ്‍ഗെരെ ജില്ലയിലെ ഹൊന്നൂരുവിന് സമീപം മല്ലഷെട്ടിഹള്ളി സ്വദേശിയായ അനിത (38) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ യുവതിയെ പെട്ടന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശരീരത്തില്‍ അമ്പതിലധികം മുറിവുകളുണ്ട്. നായകളെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് പ്രദേശത്ത് ഉപേക്ഷിച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ കൃത്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് അനിതയുടെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.
News
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ അധിക കോച്ചുകള്‍ വര്‍ധിപ്പിച്ചു
ഓരോ സ്ലീപ്പര്‍ കോച്ചുകളാണ് അധികമായി…
തിരുവനന്തപുരം: കേരളത്തിനും സന്തോഷ വാര്‍ത്ത, സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകളില്‍ കോച്ചുകള്‍ താല്‍ക്കാലികമായി വര്‍ധിപ്പിച്ചു, കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഓരോ സ്ലീപ്പര്‍ കോച്ചുകളാണ് അധികമായി അനുവദിച്ചത്.
ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് (12695) ഏഴുമുതല്‍ 11 വരെയും തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എട്ടുമുതല്‍ 12 വരെയും ചെന്നൈ എഗ്മൂര്‍-കൊല്ലം അനന്തപുരം എക്സ്പ്രസ്(12696) -കൊല്ലം അനന്തപുരം എക്സ്പ്രസ്(12696) എട്ടുമുതലും കൊല്ലം-ചെന്നൈ എഗ്മൂര്‍ അനന്തപുരി എക്സ്പ്രസ് (20636) ഒമ്പത് മുതലും ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22639) ആറു മുതല്‍ ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (22640) ഏഴുമുതലുമാണ് കോച്ചുകള്‍ വര്‍ധിപ്പിച്ചത്.
തിരുവനന്തപുരം സെന്‍ട്രല്‍-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന് (12076) , കോഴിക്കോട്-തിരുവനന്തപുരം ജനശതാപ്ദി എക്സ്പ്രസ് (12075) ഏഴ് മുതല്‍ 11 വരെ ഒരു ചെയര്‍കാറും അധികമായി അനുവദിച്ചു.
ഇന്‍ഡിഗോ വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. രാജ്യത്തുടനീളം 114 ലധികം അധിക ട്രിപ്പുകളും സര്‍വീസ് നടത്തിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേ (എസ്ആര്‍) ഏറ്റവും കൂടുതല്‍ നടപടികള്‍ സ്വീകരിച്ചത്. 18 ട്രെയിനുകളുടെ ശേഷി വര്‍ദ്ധിപ്പിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള റൂട്ടുകളില്‍ അധിക ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ വിന്യസിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ റെയില്‍വേ (എന്‍ആര്‍) എട്ട് ട്രെയിനുകളില്‍ 3 എസി, ചെയര്‍ കാര്‍ ക്ലാസ് കോച്ചുകളുടെ അധിക കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തു.
kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി
കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന് സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.
ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.
4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
kerala15 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

