kerala
ടേബിള്‍ ടോപ്പ് ലാന്‍ഡിങ് ദുരന്തങ്ങള്‍
കരിപ്പൂര്‍ വിമാനാപകടം നടന്നിട്ട് പതിമൂന്നു മാസം കഴിഞ്ഞു

ചേറൂക്കാരന്‍ ജോയി
കരിപ്പൂര്‍ വിമാനാപകടം നടന്നിട്ട് പതിമൂന്നു മാസം കഴിഞ്ഞു. സംഭവസ്ഥലത്തുനിന്നും ബ്ലാക്ക്ബോക്സ് വൈമാനിക അധികൃതര്‍ കണ്ടെടുത്തിരുന്നു. എവിടെ ആര്‍ക്കു പിഴവുപറ്റിയെന്നു എത്രയും വേഗം വെളിപ്പെടുത്തുമെന്നു സമ്മതിച്ചിരുന്നതുമാണ്. ഏവിയേഷന്‍ അന്വേഷണ വിഭാഗം തന്ന ഉറപ്പില്‍ സമാധാനിച്ചിരുപ്പു തുടങ്ങിയിട്ട് നാളേറെയായി. എല്ലാവരും ഉത്ക്കണ്ഠയോടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തിനായി കാത്തിരിക്കുകയായിരുന്നു. അനുഭവസ്ഥര്‍ നീറിപ്പുകയുന്ന വേദനകളില്‍ നിന്നും തീര്‍ത്തും വിമുക്തരായിട്ടില്ലെന്ന് ഓര്‍ക്കണം. അപകടത്തിന്റെ യാഥാര്‍ത്ഥ്യം അറിയുകയെന്നത് പൊതുജനത്തിന്റെ ജിജ്ഞാസ മാത്രമല്ല, അവകാശംകൂടിയാണ്.
കരിപ്പൂര്‍ എയര്‍ ഇന്ത്യാ ക്രാഷ്
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, കരിപ്പൂരില്‍ വിമാന അപകടം കരിനിഴല്‍ പരത്തിയതാരും അത്രപ്പെട്ടെന്നു മറക്കാനിടയില്ല. ദുബൈയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് 1344ന്റെ ടേബിള്‍ ടോപ്പ് ലാന്റിങ് ദുരന്തം മലയാളികളെ കണ്ണീരിലാഴ്ത്തി. 20 പേരാണ് മരിച്ചത്. ഗുരുതര പരിക്കുകളേറ്റവര്‍ അനവധി. തോരാമഴയും റണ്‍വേയിലെ കൂരാക്കൂരിരുട്ടുമാണ് അപകടത്തിനു കാരണമായി വിലയിരുത്തുന്നത്.റ്റൈ്
നിരീക്ഷകര്‍ അസാധരണ വേഗം പരാമര്‍ശിക്കുന്നുണ്ട്. ലാന്റിങിലുണ്ടായ പിഴവു തന്നെയാണ് മുഖ്യ പാളിച്ചയെന്നു ഊന്നിപ്പറയുന്നവാണ് അധികവും.
സാധാരണഗതിയില്‍ ലാന്‍ഡിങ് ഓപറേഷനുകള്‍ കോക്കുപിറ്റ് മുന്‍കൂട്ടി പ്രോഗ്രാം ചെയ്തുവെക്കുന്നതാണ് ചിട്ട. ചുരുക്കം ചില സന്ദര്‍ഭങ്ങളിലാണ് ഇതില്‍ മാറ്റം വേണ്ടിവരിക. കാലാവസ്ഥയും കാറ്റുമിവിടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. പിന്നെ തത്രപ്പാടിലായി #ൈറ്റ് നീക്കങ്ങള്‍. റണ്‍വേയുടെ നടുക്കു വിമാനം വന്നിറങ്ങിയതു തഞ്ചം പിഴവായി. വിമാനം നിയന്ത്രണംവിട്ട് മൂക്കുകത്തി വീഴുകയും രണ്ടായി തകരുകയുമാണു ചെയ്തത്. എജിന് ഓഫാക്കിയിരുന്നു. ഇന്ധനം പൈലറ്റുമാര്‍ മുന്നേ ചോര്‍ത്തിക്കളഞ്ഞിരുന്നു. #ൈറ്റ് കത്തിച്ചാമ്പലാകാതിരിക്കാനുള്ള മുന്‍കൂര്‍ പ്രതിവിധി. ഊഹാപോഹങ്ങള്‍ വിട്ട് അപകത്തിന്റെ നിജസ്ഥിതി അറിയാന്‍ ബ്ലാക്ക് ബോക്സ് റെക്കോര്‍ഡ് തെളിവുകള്‍ക്കായി കാത്തിരുപ്പു തുടരുകയാണ്.
ടേബിള്‍ ടോപ്പ് റണ്‍വേകള്‍
ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങള്‍ രാജ്യത്തു വേറേയുമുണ്ട്. കരിപ്പൂരടക്കം അഞ്ചെണ്ണം. മംഗലാപുരം, ഹിമാചലിലെ ഷിംല, സിക്കിമിലെ പാക്യോങ്, മിസോറമിലെ ലെങ്പു എന്നിവയാണവ. സ്ഥലപരിമിതിയെ വേണ്ടവിധം ക്രമപ്പെടുത്തിയതും മലനിരകളിലുള്ളതുമായ ഉയരമുള്ള റണ്‍വേകള്‍. കരിപ്പൂരിലുണ്ടായ അപകടം തികച്ചും നിര്‍ഭാഗ്യകരമാണെന്നു പറയാം. അപകടത്തിനു തെല്ലു മുമ്പ് അതേ റണ്‍വേയില്‍ ഇന്‍ഡികോ വിമാനം പതിവുപോലെ വന്നിറങ്ങിയിരുന്നു. അപ്പോള്‍ റണ്‍വേയിലെ വെള്ളക്കെട്ടാണ് അപകട കാരണമെന്ന് കുറ്റപ്പെടുത്താനാകുമോ? ലക്ഷദ്വീപിലെ അഗത്തിയിലെ റണ്‍വേയില്‍ വളരെ സൂക്ഷിച്ചേ വിമാനമിറക്കാനാകൂ. ഇരുവശത്തുമുള്ള കടലിന്റെ സാമീപ്യമാണ് കാരണം.
മഴക്കാല സഞ്ചാരം
വര്‍ഷകാലത്തെ കോരിച്ചൊരിയുന്ന മഴയില്‍ വിമാനങ്ങള്‍ പറത്തുന്നതും ഇറക്കുന്നതും ദുഷ്കരമാണ്. ദിവസം ആയിരത്തില്‍പരം വിമാനങ്ങളെ കൈകാര്യം ചെയ്യുന്നതും രണ്ട് റണ്‍വേകള്‍ മാത്രമുള്ളതുമായ മുംബൈ പോലുള്ള എയര്‍പോര്‍ട്ടുകളുടെ അവസ്ഥ ആലോചിച്ചു നോക്കൂ. മുംബൈ, എയര്‍ട്രാഫിക്കില്‍ ലോക റെക്കോര്‍ഡുതന്നെ ഭേദിച്ചിരിക്കുന്നു. മുംബൈയ്ക്കു രണ്ടു റണ്‍വേയാണു പുതുക്കി പണിത ശേഷമുള്ളത്. രണ്ട് റണ്‍വേകളും പരസ്പരം ക്രോസ് ചെയ്യുന്നതിനാല്‍ മിക്കപ്പോഴും ഒരൊറ്റ റണ്‍വേയേ പ്രവര്‍ത്തനനിരതമാകൂ. മെഗാ നഗരങ്ങളായ ന്യൂയോര്‍ക്ക്, ലണ്ടന്‍, ദുബൈ, ഡല്‍ഹി എന്നിവയ്ക്കു രണ്ടോ അതില്‍ കൂടുതലോ ഗതാഗത പാതകളുണ്ട്. അവയെല്ലാം യഥാസമയം മാറിമാറി സൗകര്യാര്‍ത്ഥം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഒരൊറ്റ റണ്‍വേ കൊണ്ട് മണിക്കൂറില്‍ നാല്പ്പതിനുമേല് #ൈറ്റ് ഓപറേഷനുകള്‍ രേഖപ്പെടുത്തുന്ന വന്‍ എയര്‍പാര്‍ട്ടുകളെയാണു മുംബൈ നിഷ്പ്രയാസം കീഴടക്കിയത്. അവ ലണ്ടനിലെ ഗാറ്റ്വിക്ക്, സ്റ്റാന്‍സ്റ്റഡ്, ഇസ്തംബൂളിലെ സബിഹാഗോക്കിന്‍, യു.എസിലെ സാന്‍ഡിയാഗോ, ജപ്പാനിലെ ഫുക്കുഓക്കാ, ചൈനയിലെ സിയാമെന്‍ എന്നിവയാണ്. ലാന്‍ഡിങ്, ടെയ്ക്കോഫ് റണ്‍വേകള്‍ വെവ്വേറെയാക്കിയാല്‍ മാത്രമേ മുംബൈയ്ക്കു രക്ഷയുള്ളൂ. നിലവിലുള്ള സ്ഥല പരിമിതിവെച്ചാണു പദ്ധതിക്കു രൂപം നല്‍കുന്നത്. ന്യൂബോംബയില്‍ (വാഷി) വരുന്ന എയര്‍പോര്‍ട്ട് മുംബൈയിലെ തിരക്ക് തീര്‍ച്ചയായും കുറയ്ക്കുമെന്നാണ് അനുമാനം.
മുംബൈയിലെ സാഹസങ്ങള്‍
മുംബൈയില്‍ മാത്രം, ഡൊമസ്റ്റിക്കും ഇന്റര്‍ നാഷണലും പുറംകാഴ്ചയിലും ദൂരത്തിലും വെവ്വേറെയാണ്. അകത്തുനിന്നും യാത്രക്കാര്‍ക്കു തീരെ കണക്ടിവിറ്റി ഇല്ലെന്നു സാരം. റണ്‍വേക്ക് വ്യത്യാസമില്ല. ഇതാണു ഓപറേഷന്റെ പരിതാപകരമായ സ്ഥിതി. മുംബൈയില്‍ ഒരിക്കല്‍ നിലംതൊട്ടിട്ടുള്ളവര്‍ വെപ്രാള പറക്കല്‍ കണ്ടു വാപൊളിച്ചിട്ടുണ്ടാകും. സദാ സമയം ടെയ്ക് ഓഫ്്സ്റ്റേഷനില്‍ പടുകൂറ്റന്‍ വിമാനങ്ങള്‍ വരെ മന്ദം മന്ദം എത്തിക്കൊണ്ടിരിക്കും. റണ്‍വേ തിരക്കു കാരണം. ഒടുവില്‍ പൈലറ്റിന്റെ ടെയ്കോഫ് അറിയിപ്പു വരുമ്പോള്‍ യാത്രക്കാര്‍ നെടുവീര്‍പ്പിട്ടു ദൈവങ്ങളെ വിളിച്ചു നേരെയിരിക്കും. മറ്റു പല വിമാനങ്ങള്‍ വന്നിറങ്ങുന്നതും പറന്നു പൊങ്ങുന്നതുമായ കാഴ്ചകള്‍ അമ്പരപ്പിക്കും. ഓടിക്കിതച്ച് #ൈറ്റ് ചാഞ്ചാടി പൊങ്ങുകയായി. യാത്രക്കാരന്റെ വിമ്മിഷ്ടം ഇല്ലാതാകുന്നത് എയര്‍ഹോസ്റ്റസ് #ൈറ്റില്‍ ഓടി നടക്കാന്‍ തുടങ്ങുമ്പോഴാണ്.
മുഖ്യ ക്യാപ്റ്റന്‍
കരിപ്പൂര്‍ അപകടത്തില്‍ മരണമടഞ്ഞ മുഖ്യ ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ മുംബൈയിലെ പവ്വായ് നിവാസി ആയിരുന്നു. അദ്ദേഹം എണ്ണമറ്റ #ൈറ്റുകള്‍ ദുര്‍ഘടംപിടിച്ച മഹാനഗരത്തില്‍ അപകടരഹിതമായി പുഷ്പം പോലിറക്കിയിട്ടുണ്ട്. വായു സേനയില്‍ ഏറെക്കാലം സേവനം അനുഷ്ഠിച്ച ധീരന്. ക്യാപ്റ്റന്‍ പദവി നേടി. അക്കാലത്തെ മേജര്‍ യുദ്ധ വിമാനമായ സോവിയറ്റ് നിര്‍മിത മിഗ് 21 പറത്തി പരിശീലിച്ചിട്ടുമുണ്ട്. 1981ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ സ്വേഡ് ഒഫ് ഓണര്‍ ബഹുമതി കരസ്ഥമാക്കി. കോ പൈലറ്റ് ലഖ്നൗ സ്വദേശി അഖിലേഷ് കുമാറിനും സുപരിചതമാകണം ആകാശത്തിലെ അപകട വഴികള്‍. എന്നാല്‍ വിധി നിനച്ചിരിക്കാതെ അവരുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
kerala
കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു
റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു. കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ (21) ആണ് അപകടത്തില്‍ മരിച്ചത്. റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ചെന്നൈ മെയ്ലാണ് ഇടിച്ചത്.
kerala
കനത്ത മഴ; വയനാട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍
മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

വയനാട്ടില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് വൈകിട്ട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കും.
മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്പതാം ബ്ലോക്കില്‍ നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്ക്കൂളിലേക്ക് മാറ്റും. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയില്‍ എത്തിയാല്‍ രണ്ട് ഷട്ടറുകള്‍ തുറക്കും. കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
crime3 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala3 days ago
ബോഡി ഷെയ്മിങ് ചെയ്താൽ ഇനി കുറ്റം; കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി
-
india3 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
kerala3 days ago
വീരമല കുന്നിൽ മണ്ണിടിയുന്നത് രണ്ടാം തവണ; നിർദേശങ്ങൾക്ക് പുല്ലുവില, ദേശീയപാത അതോറിറ്റിക്ക് വലിയ വീഴ്ച
-
kerala17 hours ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍