മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ ഉറപ്പായത്.
മറുപടി സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങളോട് കടുത്ത നിലപാട് സ്വീകരിച്ച കോടതി, ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം എന്ന് നിര്‍ദ്ദേശിച്ചു.
ചെവിയുടെ ഭാഗം തുന്നി ചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് പഴുപ്പ് കയറിയതോടെ ശസ്ത്രക്രിയ ഫലം കണ്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഗുരുതരാവസ്ഥയില്‍ കുട്ടി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
നാടകം ആരംഭിച്ചതിന് പിന്നാലെ വേദിയുടെ പിന്നില്‍നിന്ന് കയറിവന്ന തെരുവ് നായ രാധാകൃഷ്ണന്റെ വലത് കാലിന് പിന്നിലായി കടിച്ചു.