ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ എല്ലാ വ്യോമ പ്രതിരോധ യൂണിറ്റുകളും സജീവമാക്കിയിട്ടുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും നയിക്കുകയും ചെയ്ത പാക്കിസ്ഥാനിലെയും പാക് അധിനിവേശ ജമ്മു കശ്മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സായുധ സേന 'ഓപ്പറേഷന് സിന്ദൂര്‍' ആരംഭിച്ചതായി ഇന്ത്യന്‍ സൈന്യം എക്സ്-ലെ പോസ്റ്റില്‍ പറഞ്ഞു.