സംഭവത്തില്‍ പ്രതിഷേധിച്ച ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും ആക്രമിക്കുകയും മൃതദേഹം വലിച്ചിഴയ്ക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ വി ഡി സതീശന് ആവശ്യപ്പെട്ടു.
എസ്എഫ്ഐ, ഡിവൈഎഫ്ഐ ക്രിമിനലുകൾക്ക് എല്ലാ പ്രോത്സാഹനവും കൊടുക്കുന്നത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശന് ആരോപിച്ചു.
പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നു. കോളജിലെ ഇടത് സംഘടന അധ്യാപകരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ പ്രതിസന്ധിയിൽ കർണാടകയുമായി ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത് കേരള സർക്കാരാണെന്നും അതിനുള്ള ശ്രമം ഉണ്ടാവുന്നില്ലെന്നും സതീശൻ ആരോപിച്ചു.
ഇടത് മുന്നണിയും സി.പി.ഐയും ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
. ജനങ്ങളിലാണ് ഞങ്ങൾക്ക് വിശ്വാസമുള്ളത്. അതിൽ തികഞ്ഞ ആത്മവിശ്വാസമുണ്ട്. പ്രധാനമന്ത്രി പോയത് കൊണ്ട് മാത്രം തൃശ്ശൂരിൽ ബിജെപി വിജയിക്കില്ല.
ഒരുകാലത്തും ഇല്ലാത്ത തരത്തില്‍ പൊലീസിനെ ഉപയോഗിച്ച് യുവജനങ്ങളെ വേട്ടയാടുകയാണ് സര്‍ക്കാര്‍.
എഐ ക്യാമറയുമായി ബന്ധപ്പെട്ട ഹർജി കോടതി സ്വീകരിച്ചിട്ടുണ്ട്. 5 ശതമാനം പേർക്ക് പോലും കെ ഫോൺ സൗജന്യമായി കൊടുത്തിട്ടില്ല. പദ്ധതി അഴിമതിയാണെന്നും പദ്ധതി പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വീണയ്ക്കെതിരായ ആരോപണങ്ങളില്‍ സി.പി.എം നേതാക്കള്‍ പ്രതികരിക്കുന്നില്ലെന്നു സതീശന് പറഞ്ഞു.