ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് കൃഷിമന്ത്രി ആര്‍.ദുരൈക്കണ്ണ്(72) അന്തരിച്ചു. ശനിയാഴ്ച്ച രാത്രി 11.15 ഓടെയായിരുന്നു അന്ത്യം. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഒക്ടോബര്‍ 13 നാണ് ദുരൈക്കണ്ണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ആദ്യം വിഴുപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തഞ്ചാവൂര്‍ രാജഗിരി സ്വദേശിയാണ് ദുരൈക്കണ്ണ്. 2006 മുതല്‍ പാപനാശം നിയമസഭാംഗമാണ്. 2016 ലെ വിജയത്തെത്തുടര്‍ന്ന് ജയലളിത സര്‍ക്കാരില്‍ കൃഷിമന്ത്രിയാണ്.