News
ഇന്ത്യക്ക് ഇന്ന് നിര്‍ണായകം, ജയിച്ചാല്‍ സെമി സാധ്യത
ദക്ഷിണാഫ്രിക്കയോട് തോല്‍വി ചോദിച്ചുവാങ്ങി സമ്മര്‍ദ്ദ ലോകത്ത് അകപ്പെട്ട ഇന്ത്യക്കിന്ന് ബംഗ്ലാദേശിനെതിരെ വിജയിക്കണം.
അഡലെയ്ഡ്: ദക്ഷിണാഫ്രിക്കയോട് തോല്‍വി ചോദിച്ചുവാങ്ങി സമ്മര്‍ദ്ദ ലോകത്ത് അകപ്പെട്ട ഇന്ത്യക്കിന്ന് ബംഗ്ലാദേശിനെതിരെ വിജയിക്കണം. രണ്ട് മല്‍സരം മാത്രം സൂപ്പര്‍ 12 ല്‍ ശേഷിക്കവെ രണ്ടിലും ജയിച്ചാല്‍ മാത്രമാണ് സെമി ഉറപ്പാവുക. ആദ്യ രണ്ട് കളികളിലും ഗംഭീര വിജയം നേടിയ ടീമിന് കടുവകള്‍ ചില്ലറ പ്രതിയോഗികളല്ല.
2016 ലെ ലോകകപ്പ് അനുഭവം ഇന്ത്യക്കുണ്ട്. അന്ന് ചിന്നസ്വാമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 146 ലെത്തിയപ്പോള്‍ ഒമ്പതിന് 145 ലെത്തി ബംഗ്ലാദേശ്. ഒരു റണ്ണിനാണ് ഇന്ത്യ രക്ഷപ്പെട്ടത്. അന്നത്തെ ടീമിലെ പലരും ഇപ്പോള്‍ ഇല്ല. പക്ഷേ മാന്‍ ഓഫ് ദ മാച്ചായ അശ്വിന്‍ ഇപ്പോള്‍ കളിക്കുന്നുമുണ്ട്. ബംഗ്ലാദേശുകാര്‍ തപ്പിതടയുന്നവരാണ്. പക്ഷേ ഇന്ത്യക്കെതിരെ അവര്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തിയിട്ടുമുണ്ട്. പെര്‍ത്തില്‍ ഇന്ത്യന്‍ മുന്‍നിരക്കാരെ ലുന്‍ഗി എന്‍ഗിടി വിറപ്പിക്കുന്നത് ബംഗ്ലാ സീമര്‍മാര്‍ കണ്ടിട്ടുണ്ട്. അഡലെയ്ഡില്‍ പക്ഷേ സമാന സാഹചര്യമല്ല. എങ്കിലും പവര്‍ പ്ലേ ഘട്ടത്തില്‍ പന്ത് മൂവ് ചെയ്യും. അവിടെ രാഹുലും രോഹിതും കോലിയും ഹാര്‍ദ്ദിക്കുമെല്ലാം പതറുന്നുണ്ട്. രാഹുലിന്റെ കാര്യത്തില്‍ കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത് അദ്ദേഹത്തെ മാറ്റില്ല എന്നാണ്. പക്ഷേ ഓപ്പണിംഗില്‍ നായകന്‍ രോഹിതിനൊപ്പം വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്ത് വന്നാല്‍ അല്‍ഭുതപ്പെടാനില്ല. രാഹുല്‍ മധ്യനിരയിലേക്ക് മാറും. മുന്‍നിരക്കാര്‍ റണ്‍സ് നേടിയാല്‍ മാത്രമാണ് ഇന്ത്യക്ക് വലിയ സ്‌ക്കോര്‍ നേടാനാവുക. പെര്‍ത്തില്‍ സൂര്യകുമാര്‍ യാദവ് പ്രത്യാക്രമണം നടത്തിയപ്പോഴും വാലറ്റത്തില്‍ സ്‌ക്കോര്‍ ഉയര്‍ത്താന്‍ ആരുമുണ്ടായിരുന്നില്ല. അവസാനത്തില്‍ അരങ്ങ് തകര്‍ക്കാറുളള ദിനേശ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കക്കെതിരെ ഒമ്പതാം ഓവറില്‍ തന്നെ വരേണ്ടി വന്നു. 13 പന്തില്‍ 5 റണ്‍സുമായി മടങ്ങുകയും ചെയ്തു. കടുവകള്‍ സിംബാബ്‌വെ, നെതര്‍ലന്‍ഡ്‌സ് എന്നിവരെ തോല്‍പ്പിച്ചവരാണ്.
ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ അവര്‍ക്ക് സെമി സാധ്യത സജീവമാവും. അതിനാല്‍ ഷാക്കിബ് അല്‍ ഹസന്‍ നയിക്കുന്ന ടീം എന്ത് വിലകൊടുത്തും വിജയിക്കാന്‍ ശ്രമിക്കും. തസ്‌കിന്‍ അഹമ്മദ് എന്ന സീമര്‍ രണ്ട് മല്‍സരങ്ങളില്‍ കളിയിലെ കേമനായിരുന്നു. എട്ട് വിക്കറ്റുകളും ഇതിനകം സമ്പാദിച്ചു. മുസ്താഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹമൂദ് എന്നീ സീമര്‍മാരും ബാറ്റര്‍മാരെ വിറപ്പിക്കും. സിംബാബ്‌വെക്കെതിരെ 71 റണ്‍സ് നേടിയ നജ്മുല്‍ ഹുസൈന്‍ ഷാന്‍ഡോയും ഫോമിലാണ്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പരുക്കേറ്റ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷാഭ് പന്ത് വരും. ദിപക് ഹുദയെ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ ചര്‍ച്ചകളുണ്ട്.
entertainment
മധുബാല- ഇന്ദ്രന്‍സ് ചിത്രം ”ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്
മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ”ചിന്ന ചിന്ന ആസൈ” ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്.
മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ”ചിന്ന ചിന്ന ആസൈ” ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്. നടി മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വര്‍ഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു ഇടവേളക്കു ശേഷം കേന്ദ്ര കഥാപാത്രവുമായാണ് മധുബാല മലയാളത്തില്‍ എത്തുന്നത്.
വര്‍ഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ് സംവിധായകന്‍ മണി രത്നം ആണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം 2026 ആദ്യം തീയേറ്ററുകളില്‍ എത്തും.
ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍ : റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ : രംഗനാഥ് രവി, കൊറിയോഗ്രാഫര്‍ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : നവനീത് കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്‌സ് : പിക്‌റ്റോറിയല്‍എഫ് എക്‌സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യന്‍, ടൈറ്റില്‍ ഡിസൈന്‍ : ജെറി, പബ്ലിസിറ്റി ഡിസൈന്‍സ് : ഇല്ലുമിനാര്‍റ്റിസ്റ്റ്, ട്രൈലെര്‍ കട്ട്‌സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്‌സ്: അന്‍വര്‍ അലി , ഉമ ദേവി, വരുണ്‍ ഗ്രോവര്‍ , ഗജ്‌നന്‍ മിത്‌കേ, സിംഗേഴ്‌സ് : ചിന്മയി ശ്രീപദ, കപില്‍ കപിലന്‍ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, സ്റ്റില്‍സ്: നവീന്‍ മുരളി,പി ആര്‍ ഓ : ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : അനൂപ് സുന്ദരന്‍.
kerala
കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു
ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.
ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.
kerala
അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം
കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്‍ കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.
ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.
ഇതോടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. സെപ്തംബര്‍ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്‍ എത്തിയിരുന്നു.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News1 day agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

