kerala

ഇന്നലെ രാത്രി മുതല്‍ കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

By web desk 1

November 13, 2021

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടമാണ് ജില്ലയിലുണ്ടായത്. തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ റെയില്‍വേ ട്രാക്കില്‍ മൂന്നിടത്ത് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

മണ്ണിടിച്ചിലിനു പുറമെ പലയിടത്തും പാളത്തില്‍ വെള്ളവും കയറിയതിനാല്‍ ഇന്നും നാളെയുമായി പുറപ്പെടേണ്ട ചില ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി.

നെയ്യാറ്റിന്‍കര ഭാഗങ്ങളിലും പലയിടത്തും വെള്ളം കയറി. വിഴിഞ്ഞത്ത് വീടുകള്‍ക്കുമേല്‍ മണ്ണിടിഞ്ഞു വീണു. കോവളത്തും കനത്ത നാശനഷ്ടമാണുണ്ടായത്.