Connect with us

gulf

വിദേശ തീര്‍ത്ഥാടകര്‍ എത്തി തുടങ്ങി; ഉംറക്ക് പ്രതിദിനം 120000 പേര്‍ക്ക് അവസരം നല്‍കും

ഇക്കൊല്ലത്തെ ഉംറ സീസണില്‍ വിദേശങ്ങളില്‍ നിന്നുള്ള ആദ്യ ഉംറ സംഘം വെള്ളിയാഴ്ച്ച രാത്രി ജിദ്ദ വഴി മദീനയിലെത്തി. വിദേശ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള വിപുലമായ സൗകര്യങ്ങളാണ് ഇരു ഹറം കാര്യാലയങ്ങളും ഹജ്ജ് ഉംറ മന്ത്രാലയവും ഒരുക്കിയിട്ടുള്ളത്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ആത്മവിശ്വാസത്തോടെ മാറ്റങ്ങളുമായി സഊദി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പുണ്യഭൂമികളിലെത്തി വിശുദ്ധ ഉംറ കര്‍മം നിര്‍വഹിക്കാന്‍ പ്രയാസപ്പെട്ടിരുന്ന വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സന്തോഷ വാര്‍ത്തയാണ് ഇന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് വസാന്‍ പങ്ക് വെച്ചത്. ദിനം പ്രതി ഒരു ലക്ഷത്തി ഇരുപതിനായിരം തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള സൗകര്യം ക്രമേണ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഇത് അറുപതിനായിരം പേര്‍ക്കാണുള്ളത്. സമയബന്ധിതമായി ഇത് 90000 പേര്‍ക്കും പിന്നീട് 120000 വരെയുമാക്കും. വരും മാസങ്ങളില്‍ വിദേശങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കും .

ഇക്കൊല്ലത്തെ ഉംറ സീസണില്‍ വിദേശങ്ങളില്‍ നിന്നുള്ള ആദ്യ ഉംറ സംഘം വെള്ളിയാഴ്ച്ച രാത്രി ജിദ്ദ വഴി മദീനയിലെത്തി. വിദേശ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള വിപുലമായ സൗകര്യങ്ങളാണ് ഇരു ഹറം കാര്യാലയങ്ങളും ഹജ്ജ് ഉംറ മന്ത്രാലയവും ഒരുക്കിയിട്ടുള്ളത്. വിദേശ തീര്‍ത്ഥാടകരുടെ എണ്ണം തുടക്കത്തില്‍ പരിമിതമാണെങ്കിലും ക്രമേണ ഉയര്‍ത്തികൊണ്ടു വരുമെന്ന് അണ്ടര്‍ സെക്രട്ടറി വെളിപ്പെടുത്തി. ആഗോളതലത്തില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും ലോകമുസ്ലിംകളുടെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതില്‍ പരമാവധി സൗകര്യങ്ങള്‍ ചെയ്യാന്‍ സഊദി പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു .

വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ വിസ അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മുന്‍കാലങ്ങളെ പോലെ തീര്‍ത്ഥാടക പ്രവാഹത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ ഉംറ വിസക്ക് അനുമതി നല്‍കിയിട്ടില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അനുമതി വൈകുന്നത് .

വിദേശ തീര്‍ത്ഥാടകരുടെ വരവും കാത്തിരിക്കുകയാണ് മക്കയിലെ വ്യാപാരികള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇരു ഹറമുകള്‍ക്കും സമീപമുള്ള നൂറുകണക്കിന് വ്യാപാര കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നതിന് തുല്യമായ നിലയിലാണ്. വലിയൊരു ശതമാനം കച്ചവടകേന്ദ്രങ്ങള്‍ ഇതിനകം അടച്ചു പൂട്ടുകയും ചെയ്തിരുന്നു. വിദേശ തീര്‍ത്ഥാടകരെ പ്രതീക്ഷിച്ച് ബിസിനസ് നടത്തിയിരുന്നു മലയാളികള്‍ ഉള്‍പ്പടെയുളള പുതിയ തീരുമാനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

gulf

മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി

ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.

Published

on

മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.

ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Continue Reading

gulf

ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും

കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.

Published

on

അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.

പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.

ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

Trending