kerala
വാക്സിന് എടുക്കാത്തവരുടെ പട്ടിക തയാറാക്കുമെന്ന് മുഖ്യമന്ത്രി
60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉള്‍പ്പെടെ ഏകദേശം ഒന്‍പത് ലക്ഷം പേര് വാക്സിന് എടുക്കാന്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : 60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉള്‍പ്പെടെ ഏകദേശം ഒന്‍പത് ലക്ഷം പേര് വാക്സിന് എടുക്കാന്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവര്‍ക്കിടയില്‍ വാക്സിന് എടുക്കാന്‍ ആവശ്യമായ സന്നദ്ധതയുണ്ടാക്കാനും എത്രയും പെട്ടെന്ന് വാക്സിന് നല്കി സുരക്ഷിതരാക്കാനുമുള്ള നടപടികള്‍ കൈക്കൊണ്ടു വരികയാണ്. എന്നിട്ടും പലരും വിമുഖത തുടരുന്നന്നത് ഗൗരവമായി പരിശോധിക്കു മെന്നും അദ്ദേഹം പറഞ്ഞു.
kerala
കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന് കഴുത്തറുത്ത് കൊന്നു
ചെറുമകന് ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന് കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന് ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.
ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.
kerala
അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം
കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്‍ കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.
ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.
ഇതോടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. സെപ്തംബര്‍ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്‍ എത്തിയിരുന്നു.
kerala
പിതാവിനെ കുത്തിപ്പരിക്കേല്പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.
പാലേരി: പിതാവിനെ കുത്തിപ്പരിക്കേല്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.
കഴിഞ്ഞദിവസം പിതാവ് പോക്കറിനെ (60) കത്തികൊണ്ട് കുത്തി പരിക്കേല്പിക്കുകയായിരുന്നു. പണം നല്കാന് വിസമ്മതിച്ചതിനാലാണ് കുത്തിയത്. വയറിന് സാരമായി പരിക്കേറ്റ പോക്കര് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൂരികുത്തി നരിക്കോട്ടുമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health1 day agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
news1 day agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news1 day agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News1 day agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

