ചെന്നൈ: ഫിലിം എഡിറ്റര്‍ പീറ്റര്‍ പോളുമായുള്ള വിവാഹബന്ധം പ്രശ്‌നത്തിലായതിന് പിന്നാലെ താന്‍ വീണ്ടും പ്രണയത്തിലാണെന്ന് പറഞ്ഞ് നടി വനിത വിജയകുമാര്‍. ഇന്‍സ്റ്റഗ്രാമിലാണ് വനിതയുടെ പ്രതികരണം.

നിങ്ങള്‍ സന്തോഷവതിയാണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിനാണ് വനിതയുടെ മറുപടി. നടന്‍ റിയാസ് ഖാന്റെ ഭാര്യ ഉമ റിയാസിനെ ഇവര്‍ ടാഗ് ചെയ്തിട്ടുണ്ട്. ഞാന്‍ വീണ്ടും പ്രണയത്തിലാണ്. നിങ്ങള്‍ക്ക് സന്തോഷമായോ എന്നാണ് വനിതയുടെ ചോദ്യം.

ജൂലൈയിലായിരുന്നു പീറ്റര്‍ പോളുമായുള്ള വനിതയുടെ വിവാഹം. എന്നാല്‍ നിയമപരമായ വിവാഹമോചനം ചെയ്യാതെയാണ് പീറ്റര്‍ വീണ്ടും വിവാഹിതനായത് എന്ന് വെളിപ്പെടുത്തി ആദ്യ ഭാര്യ രംഗത്തുവന്നിരുന്നു. പിന്നീട് ജീവിതത്തില്‍ മദ്യം വില്ലനായി കയറിവരികയും ചെയ്തു.

ആദ്യ രണ്ടു വിവാഹങ്ങളിലായി വനിതയ്ക്ക് മൂന്നു കുട്ടികളാണ് ഉള്ളത്.