Connect with us

kerala

വാഹനങ്ങളുടെ ആര്‍.സിയും എടിഎം കാര്‍ഡ് രൂപത്തിലേക്ക്; പെറ്റ് ജി കാര്‍ഡ് അച്ചടി ഒക്ടോബര്‍ നാല് മുതല്‍

വ്യാഴാഴ്ചമുതല്‍ അപേക്ഷ സ്വീകരിക്കും

Published

on

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും (ആര്‍.സി.) ഡ്രൈവിങ് ലൈസന്‍സുപോലെ ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള പെറ്റ് ജി കാര്‍ഡിലേക്ക് മാറുന്നു. വ്യാഴാഴ്ചമുതല്‍ അപേക്ഷ സ്വീകരിക്കും. ഒക്ടോബര്‍ നാലുമുതല്‍ വിതരണം ആരംഭിക്കും. ഡ്രൈവിങ് ലൈസന്‍സ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിലാണ് ഇവയും തയ്യാറാക്കുക.

ഓഫീസുകളില്‍ ആര്‍.സി. ലാമിനേറ്റഡ് കാര്‍ഡുകളില്‍ തയ്യാറാക്കുന്ന രീതി അവസാനിപ്പിക്കും. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഒക്ടോബര്‍ മൂന്നിനുമുമ്പ് തീര്‍ക്കാന്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി. സാങ്കേതിക പ്രശ്‌നങ്ങളാല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവയ്ക്ക് പെറ്റ് ജി കാര്‍ഡിന്റെ തുകകൂടി അടയ്‌ക്കേണ്ടിവരും. എ.ടി.എം. കാര്‍ഡിന്റെ മാതൃകയില്‍ പഴ്സില്‍ ഒതുങ്ങുന്നതാണ് പുതിയ ആര്‍.സി.

ഇവയ്ക്ക് 200 രൂപയും രജിസ്റ്റേഡ് തപാല്‍ ഫീസും അധികംനല്‍കണം. ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് ഇതുവരെ ഫീസ് ഈടാക്കിയിരുന്നില്ല. സീരിയല്‍ നമ്പര്‍, യു.വി. ചിഹ്നങ്ങള്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്‍. കോഡ് എന്നിങ്ങനെ അത്യാധുനിക സുരക്ഷാസംവിധാനങ്ങളെല്ലാം പുതിയ ആര്‍.സി.യിലുണ്ടാകും.

പെറ്റ് ജി കാര്‍ഡ് രൂപത്തിലേക്ക് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറുന്നതോടെ ഇടനിലക്കാരുടെ കൈകടത്തലുകള്‍ ഇല്ലാതാകുമെന്നതാണ് പ്രധാന നേട്ടമായി വിലയിരുത്തിയിരുന്നത്. ഓഫീസുകളില്‍ നിന്നും ഓണ്‍ലൈനില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും തേവരയിലെ കേന്ദ്രത്തില്‍ നിന്നും ആര്‍.സി. അച്ചടിച്ച് വിതരണം ചെയ്യുന്നതെന്നായിരുന്നു മുന്‍പ് പുറത്തുവന്ന വിവരം.

ഇടനിലക്കാര്‍ ഏല്‍പ്പിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതീര്‍പ്പാക്കി ആര്‍.സി. വിതരണം ചെയ്യുന്നുവെന്ന പരാതി ഈ സംവിധാനത്തിലേക്ക് മാറുന്നതോടെ ഇല്ലാതാകുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ഇതോടെ കുറയും. ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി മറ്റുജോലികളിലേക്ക് വിന്യസിക്കാനാകും.

ഏപ്രില്‍ 21 മുതലാണ് ഡ്രൈവിങ് ലൈസന്‍സ് അച്ചടി തേവരയിലേക്ക് മാറ്റിയത്. ദിവസം 25,000 ലൈസന്‍സുകള്‍വരെ അച്ചടിക്കുന്നുണ്ട്. ഓഫീസുകളില്‍ നിന്ന് നേരിട്ടുനല്‍കിയിരുന്നപ്പോള്‍ ദിവസം പരമാവധി 5000 ലൈസന്‍സുകളാണ് നല്‍കിയിരുന്നത്. നിലവിലുള്ള ലൈസന്‍സുകള്‍ പെറ്റ് ജി കാര്‍ഡിലേക്ക് അടുത്ത മെയ് മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം; ‘ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് പരിശോധനയില്‍ വ്യക്തം’; ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

Published

on

കൊടുംകുറ്റവാളി ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ പൊലീസ് വാദം തള്ളി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. സെല്ലിന്റെ കമ്പി മുറിക്കാന്‍ ഉപയോഗിച്ച ആയുധത്തില്‍ അവ്യക്തതയെന്നും പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് കമ്പി മുറിക്കുക എളുപ്പമല്ലെന്നും വിദഗ്ധ സമിതി അംഗം ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയ ശേഷം ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചു.

നാല് കമ്പികളുടെ രണ്ട് അറ്റവും മുറിച്ചിട്ടുണ്ട്. ഇതുപൊലെ ബലമുള്ള കമ്പി എത്ര ശ്രമിച്ചാലും ഒരു ചെറിയ ടൂള്‍ കൊണ്ട് മുറിച്ചുമാറ്റാന്‍ സാധിക്കില്ല. കണ്ടിട്ട് വലിയ വൈദഗ്ധ്യത്തോടെ മുറിച്ചതുപോലെയുണ്ട്. പിന്നെ എന്തുകൊണ്ട് അവരുടെ നിരീക്ഷണത്തില്‍ ഇത്ര ദിവസമെടുത്ത് ആ കമ്പികള്‍ മുറിച്ചു മാറ്റിയത് ശ്രദ്ധയില്‍ പെട്ടില്ല എന്നത് ന്യൂനതയാണ്. വളരെ പഴക്കമുള്ള ജയിലാണ് കണ്ണൂരിലേത്. അതിന്റെ ഭിത്തികളിലൊക്കെത്തന്നെ തകരാറുണ്ട്. ആകെയൊരു പരിഷ്‌കാരം വേണം – സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു

അതേസമയം, അന്വേഷണ സമിതി വിളിച്ച ഉന്നത ജയില്‍ ഉദ്യോഗസ്ഥരുടെ യോഗം നടക്കുകയാണ്. ഉത്തര മേഖല ജയില്‍ ഡിഐജി, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജയിലിലെ സുരക്ഷ സംവിധാനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചാണ് യോഗം നടക്കുന്നത്. ഗോവിന്ദചാമി ജയില്‍ ചാടിയ രീതി അന്വേഷണ സമിതി വിശദമായി പരിശോധിച്ചു. സുരക്ഷ് വീഴ്ച്ചയുണ്ടെന്ന് സമിതി വിലയിരുത്തി.

Continue Reading

kerala

എറണാകുളത്ത് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

എറണാകുളം പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

Published

on

എറണാകുളം പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. വീട് കയറിയുള്ള ഭീഷണിയാണ് മരണത്തിന് കാരണമെന്ന് എഴുതി വച്ച ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. പണം പലിശക്ക് നല്‍കിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന് എതിരെയാണ് ആരോപണം.

2022 ല്‍ കോട്ടുവള്ളി സ്വദേശിയായ മുന്‍ പൊലീസുക്കാരനില്‍ നിന്ന് പല തവണയായി 10 ലക്ഷം രൂപ വാങ്ങിയെന്നും മുതലും പലിശയും നല്‍കിയിട്ടും ഭീഷണി തുടര്‍ന്നിരുന്നു. വീട്ടുക്കാര്‍ പോലീസില്‍ പരാധി നല്‍കിയിട്ടും തുടര്‍ന്നും ഭീഷണി നടത്തിയെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
മരണത്തിന് കാരണക്കാരായവരുടെ പേരുകള്‍ കത്തില്‍ പരമാര്‍ശിച്ചിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കടുത്ത സമ്മര്‍ദം നേരിട്ടിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ആരോപണ വിധേയനായ മുന്‍ പൊലീസുക്കാരന്റെ മൊഴികൂടി രേഖപ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു

ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. റഷ്യയും ഉക്രെയ്നും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ സ്വര്‍ണ വില വീണ്ടും കുറയാന്‍ സാധ്യതയുണ്ട്.

ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 9235 രൂപയും പവന് 73,880 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം 12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 7585 രൂപക്കാണ് വ്യാപാരം നടക്കുന്നത്.

Continue Reading

Trending