ന്യൂഡല്‍ഹി: ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് സിഇഒയും എംഡിയുമായ വിശാല്‍ സിക്ക രാജിവെച്ചു. ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ എട്ടു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് രാജി. വിശാല്‍ സിക്കയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയടക്കം പലരും നിരവധി തവണ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങളില്‍ മനംമടുത്താണ് രാജിയെന്നാണ് വിശാല്‍ സിക്ക രാജിക്കത്തില്‍ പറയുന്നത്. സിക്കയുടെ രാജിക്കത്ത് കമ്പനി സ്വീകരിച്ചതായി കമ്പനി സെക്രട്ടറി എ.ജി.എസ് മണികന്ദ വ്യക്തമാക്കി. സിക്കക്കു പകരം പ്രവീണ്‍ റാവുവിനാണ് താല്‍ക്കാലിക ചുമതല. ഇന്‍ഫോസിസിന്റെ സ്ഥാപക അംഗമല്ലാത്ത ആദ്യ സി.ഇ.ഒ ആയിരുന്നു വിശാല്‍ സിക്ക.