kerala

തിരുവനന്തപുരത്ത് യുവതി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

By Test User

February 06, 2022

തിരുവനന്തപുരം അമ്പലമുക്ക് കുറവന്‍കോണത്ത് കടയ്ക്കുള്ളില്‍ യുവതി മരിച്ച നിലയില്‍. നെടുമങ്ങാട് സ്വദേശി വിനീത(37) ആണ് മരിച്ചത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇത് കൊണ്ട് കൊലപാതകമെന്നാണ് സംശയിക്കപ്പെടുന്നത്.

അമ്പലമുക്കില്‍ ചെടി വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു ഇവര്‍.പോലീസ് അന്വേഷണം ആരംഭിച്ചു.