Connect with us

india

ഹത്രാസ് പെണ്‍കുട്ടിയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം-പരാതിനല്‍കുമെന്ന് അയോധ്യ സ്വദേശി

വ്യാജമായി ചിത്രം പ്രചരിപ്പിച്ച കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മകളുടെ ചിത്രം പ്രചരിപ്പിക്കുന്നത് തടയണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ബലാല്‍സംഗത്തിന് ഇരയായവരുടെ ചിത്രം പ്രചരിപ്പിക്കുന്നത് കുറ്റകരമായ നടപടിയാണെന്നിരിക്കെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

Published

on

ന്യൂഡല്‍ഹി : ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ഫോട്ടോ രണ്ടു വര്‍ഷം മുമ്പ് മരിച്ച യുവതിയുടേതെന്ന് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുമ്പ് ചണ്ഡിഗറില്‍ മരിച്ച മനീഷ യാദവ് എന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് ഹത്രാസ് ഇരയെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അസുഖബാധയെ തുടര്‍ന്ന് അയോധ്യ സ്വദേശിനിയായ മനീഷ യാദവ് രണ്ടു വര്‍ഷം മുമ്പാണ് മരിക്കുന്നത്. എന്നാല്‍ ഹത്രാസ് സംഭവത്തിന് പിന്നാലെ കൊല്ലപ്പെട്ട പെണ്‍കുട്ടി എന്ന തരത്തില്‍ വയല്‍ കരയില്‍ നില്‍ക്കുന്ന മനീഷയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ട്വിറ്ററിലടക്കം ഉന്നതരായ വ്യക്തികള്‍പലരും ഈ ചിത്രം പങ്കുവെച്ചിരുന്നു.

രണ്ടു വര്‍ഷം മുമ്പ് മരിച്ച തന്റെ മകളെ വീണ്ടും പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ചലും വ്യാജമായി പ്രചരിപ്പിക്കുന്നതിലും അതിയായ ദുഃഖമുണ്ടെന്ന് മനീഷയുടെ പിതാവ് മോഹന്‍ലാല്‍ യാദവ് പറഞ്ഞു. അസുഖബാധിതയായ മനീഷ 2018 ജൂലൈ 22 നാണ് മരിച്ചതെന്ന് പിതാവ് പറയുന്നു. അസുഖബാധിതയായ മകള്‍ ചണ്ഡിഗര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍ അജയ് പറയുന്നതനുസരിച്ച് വൈറല്‍ ചിത്രം അവരുടെ ജന്മഗ്രാമത്തില്‍ നിന്ന് എടുത്തതാണ്. മകളുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ മോഹന്‍ ലാല്‍ യാദവ് ചണ്ഡീഗഡ് എസ്എസ്പിയ്ക്ക് പരാതി നല്‍കി.

വ്യാജമായി ചിത്രം പ്രചരിപ്പിച്ച കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മകളുടെ ചിത്രം പ്രചരിപ്പിക്കുന്നത് തടയണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ബലാല്‍സംഗത്തിന് ഇരയായവരുടെ ചിത്രം പ്രചരിപ്പിക്കുന്നത് കുറ്റകരമായ നടപടിയാണെന്നിരിക്കെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാനദിയിൽ ബോട്ട് മറിഞ്ഞു; ഏഴ് മരണം

കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്

Published

on

ഭുവനേശ്വർ: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖർസെനി മേഖലയിൽ നിന്നുള്ളവരാണ്.

ഇന്ന് രാവിലെ ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭുവനേശ്വറില്‍ നിന്നുള്ള ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് തെരച്ചില്‍ നടത്തുന്നത്. സ്‌ക്യൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ട്.

Continue Reading

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending