കല്‍പ്പറ്റ :പെരുന്നാള്‍ ദിനത്തില്‍ സേവന മാതൃകയായി യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് കല്‍പ്പറ്റയില്‍ അണു നശീകരണം നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വന്നതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും വീടുകളില്‍ നിന്ന് പെരുന്നാള്‍ നമസ്‌കാരം നടത്തി സേവന പ്രവര്‍ത്തനം നടത്തുകയായിരുന്നു. കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റല്‍ , പോലീസ് സ്റ്റേഷന്‍ ട്രാഫിക് ജങ്ഷന്‍ , കൈനാട്ടി ജങ്ഷന്‍, ചുങ്കം ജങ്ഷന്‍ എന്നിവിടങ്ങളിലാണ് അണു നശീകരണം നടത്തിയത്.

പ്രവര്‍ത്തനം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അസീസ് അമ്പിലേരി , മുനിസിപ്പല്‍ പ്രസിഡന്റ് സലാം പാറമ്മല്‍ , ജനറല്‍ സെക്രട്ടറി നൗഫല്‍ കക്കയത്ത്,മുഹമ്മദലി വെള്ളാരംകുന്ന് , അനസ് തന്നാനി, ഷമീര്‍ ഒപി ,സാദിഖ് മാട്ടില്‍ ,അസിഫ് എമിലി ,ഷമീര്‍ കെ പി ,ഹഷിം എമിലി , ജലീല്‍ മുണ്ടേരി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധീഖ് ട്രാഫിക് ജംഗഷനില്‍ പ്രവര്‍ത്തകര്‍ അണു നശീകരണം നടത്തുന്നത് കണ്ടു നേരിട്ട് അഭിനന്ദിച്ചു . ആരോഗ്യ പ്രവര്‍ത്തകര്‍ , പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.