Connect with us

More

ദിനേശ്വര്‍ ശര്‍മ കശ്മീരില്‍; ചര്‍ച്ചക്കില്ലെന്ന് ആവര്‍ത്തിച്ച് വിഘടനവാദികള്‍

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സമാധാന ചര്‍ച്ചകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥന്‍ ദിനേശ്വര്‍ ശര്‍മ സംസ്ഥാനത്തെത്തി ചര്‍ച്ച തുടങ്ങി. അഞ്ചു ദിവസം സംസ്ഥാനത്ത് ചെലവഴിക്കുന്ന ശര്‍മ മൂന്നു ദിവസം കശ്മീര്‍ താഴ്‌വരയിലും രണ്ടു ദിവസം ജമ്മുവിലും തങ്ങും. ആദ്യദിനം ഗുജ്ജാര്‍ ബക്കര്‍വല്‍ വിഭാഗം നേതാക്കളുമായി ശ്രീനഗറില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, പ്രതിപക്ഷ നേതാവ് ഒമര്‍ അബ്ദുല്ല തുടങ്ങിയവരുമായും രാഷ്ട്രീയ-വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും. അതേസമയം കേന്ദ്ര സര്‍ക്കാര്‍ നീക്കം കണ്ണില്‍ പൊടിയിടാനാണെന്ന വാദവുമായി വിഘടനവാദികള്‍ രംഗത്തെത്തി. ദിനേശ്വര്‍ ശര്‍മയുമായി ചര്‍ച്ചക്കില്ലെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സും ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടും (ജെ.കെ.എല്‍.എഫ്) ആവര്‍ത്തിച്ച് വ്യക്തമാക്കി. ഹുറിയത്ത് നേതാവ് സയിദ് അലിഷാ ഗീലാനിയെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും അനാവശ്യമായി സമയം കളയാനില്ലെന്ന് പറഞ്ഞ് അദ്ദേഹം നിലപാട് വ്യക്തമാക്കി. സംസ്ഥാനത്ത് സ്വാതന്ത്ര്യത്തിനായുള്ള ജനമുന്നേറ്റത്തെ തടയാന്‍ കഴിയാതെ വന്നപ്പോഴാണ് ചര്‍ച്ചയുമായി സര്‍ക്കാര്‍ രംഗത്തെത്തിയതെന്ന് ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മാലികും വിമര്‍ശിച്ചു. ജമ്മു-കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ തന്റെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ലെന്ന് ദിനേശ്വര്‍ ശര്‍മ പ്രസ്താവിച്ചതിനു പിന്നാലെയാണ് വിഘടനവാദി നേതാക്കള്‍ നിലപാട് കടുപ്പിച്ചത്. എന്നാല്‍ സമാധാനത്തിനായി ഗൗരവകരമായ ശ്രമം നടത്തുമെന്നും ഭൂതകാലത്തിന്റെ കണ്ണാടിവെച്ച് തന്റെ ശ്രമങ്ങളെ വിലയിരുത്തരുതെന്നും മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ കൂടിയായ ശര്‍മ പ്രതികരിച്ചു.

kerala

സംസ്ഥാനത്ത് ചൂട് ഉയരുന്നു; പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക

Published

on

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക.

ബുധനാഴ്ച വരെ പാലക്കാട് കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. പത്തനംതിട്ട തൃശ്ശൂർ കോഴിക്കോട് എന്നിവിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും മറ്റു ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെങ്കിലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Continue Reading

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിം ലീഗ് ഹര്‍ജി ഇന്ന് പരിഗണിക്കും

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്

Published

on

സി.എ.എ വിജ്ഞാപനത്തിന് സ്‌റ്റേ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

മുസ്‌ലിം ലീഗിന്റെ അഭിഭാഷകന്‍ കപില്‍ സിബലുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും നിയമപരമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും നാഷണല്‍ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്. കഴിഞ്ഞ ദിവസം കപില്‍ സിപലുമായി നേതാക്കള്‍ കൂടികാഴ്ച നടത്തിയിരുന്നു.

Continue Reading

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

Trending