Connect with us

More

ശവത്തില്‍ കുത്തി കോന്റെ; ഉരുളക്കുപ്പേരി മറുപടിയുമായി മൗറീഞ്ഞോ

Published

on

ലണ്ടന്‍: എതിരാളികളുമായി വാഗ്വാദത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ കുപ്രസിദ്ധനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹോസെ മൗറീഞ്ഞോ. എതിര്‍ ടീമുകളുടെ മേധാവികളോടും മാധ്യമങ്ങളോടും കളിയെഴുത്തുകാരോടും സ്വന്തം കളിക്കാരോടും വരെ മയമില്ലാതെ സംസാരിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടാക്കിക്കൊടുത്ത ശത്രുക്കളുടെ എണ്ണം ചെറുതല്ല. എന്നാല്‍ 2015-16 സീസണില്‍ ചെല്‍സിയില്‍ നിന്നേറ്റ അപമാനത്തിനു ശേഷം തുറന്നടിക്കുന്ന സ്വഭാവത്തില്‍ ചെറിയ മാറ്റമെങ്കിലും വരുത്താന്‍ പോര്‍ച്ചുഗീസുകാരന്‍ നിര്‍ബന്ധിതനായി.

എങ്കിലും പറയേണ്ടത് പറയേണ്ട സമയത്ത് പറയുക എന്ന ശീലം പൂര്‍ണമായി ഉപേക്ഷിക്കാന്‍ മൗറീഞ്ഞോ തയാറില്ല എന്നാണ് ചെല്‍സി കോച്ച് ആന്റോണിയോ കോന്റെക്ക് നല്‍കിയ മറുപടിയിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നത്. തന്റെ കോച്ചിങ് മികവിനെ ചോദ്യം ചെയ്ത കോന്റെക്ക് മൗറീഞ്ഞോ നല്‍കിയ മറുപടി നേരിട്ടുള്ളതല്ലെങ്കിലും കുറിക്കു കൊള്ളുന്നതായിരുന്നു.

ചെല്‍സിയുടെ പ്രീസീസണ്‍ മത്സരങ്ങള്‍ക്കിടെ കോന്റെ കളിക്കാര്‍ക്ക് നല്‍കിയ ഉപദേശമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ‘മൗറീഞ്ഞോ സീസണ്‍ ഒഴിവാക്കണം’ എന്നായിരുന്നു ഇറ്റലിക്കാരന്റെ വാക്കുകള്‍. 2015-16 സീസണില്‍ മൗറീഞ്ഞോക്കു കീഴില്‍ ചെല്‍സി തപ്പിത്തടഞ്ഞതും അതുവഴി കോച്ചിന്റെ ജോലി തെറിച്ചതുമൊക്കെയാണ് കോന്റെ ഉദ്ദേശിച്ചത്. ഒടുവില്‍ താല്‍ക്കാലിക കോച്ച് ഗുസ് ഹിഡിങ്കിനു കീഴില്‍ പത്താം സ്ഥാനത്താണ് ചെല്‍സി ഫിനിഷ് ചെയ്തത്.

ഞായറാഴ്ച ഓസ്ലോയില്‍ വലേരംഗയുമായുള്ള സൗഹൃദ മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തില്‍ റിപ്പോര്‍ട്ടമാര്‍മാരിലൊരാള്‍ ഇക്കാര്യം മൗറീഞ്ഞോയുടെ ശ്രദ്ധയില്‍പ്പെടുത്തി. മൗറീഞ്ഞോയുടെ മറുപടി ശാന്തമായിരുന്നു. ‘അതേപ്പറ്റി ഞാനറിഞ്ഞില്ല. ഏതായാലും നിരവധി വഴികളിലൂടെ എനിക്ക് അതിന് മറുപടി നല്‍കാന്‍ കഴിയും. എന്നാലും ആന്റോണിയോ കോന്റെയെപ്പറ്റി സംസാരിക്കുന്നതിന് ഒരു മുടിപോലും നഷ്ടപ്പെടുത്താന്‍ ഞാന്‍ തയാറില്ല.’ എന്നായിരുന്നു മൗറീഞ്ഞോയുടെ പ്രതികരണം.

പ്രീസീസണ്‍ ഒരുക്കങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുനൈറ്റഡ് അടുത്ത സീസണില്‍ കിരീട പോരാട്ടത്തില്‍ ചെല്‍സിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഓഗസ്റ്റ് 13-ന് വെസ്റ്റ്ഹാമിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന്റെ ആദ്യ മത്സരം. റൊമേലു ലുകാകുവിനെ വന്‍തുക കൊടുത്ത് എവര്‍ട്ടനില്‍ നിന്ന് സ്വന്തമാക്കിയ മൗറീഞ്ഞോ ട്രാന്‍സ്ഫറിന്റെ അവസാന ഘട്ടങ്ങളില്‍ ചില അമ്പരപ്പിക്കുന്ന നീക്കങ്ങള്‍ നടത്താനിടയുണ്ടെന്നാണ് സൂചന.

Film

‘നാന്‍ എപ്പോ വരുവേന്‍, എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്’; കൂലിക്ക് ഒരുങ്ങി ആരാധകലോകം

Published

on

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആരാധകരുടെ പ്രതീക്ഷക്ക് അറുതിവരുത്തി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്‍പേ തന്നെ ചിത്രം ഒരു വമ്പന്‍ ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്. ആവേശം നിറച്ച ട്രെയിലറുകള്‍, വലിയ താരനിര, റെക്കോര്‍ഡ് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പന, എല്ലാം ചേര്‍ന്നതാണ് ഈ ബഹളം.

റിലീസിന് മുന്‍പ് ഉണ്ടായ ഹൈപ്പും ബിസിനസും പരിഗണിക്കുമ്പോള്‍, കൂലി ആദ്യ ദിവസത്തില്‍ തന്നെ 150- 170 കോടി വരെ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു വലിയ പാന്‍-ഇന്ത്യ ചിത്രമായ വാര്‍ 2 വും ഒരേസമയം റിലീസ് ചെയ്യുന്നത് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രജനീകാന്തിന്റെ ആക്ഷന്‍ ഡ്രാമയ്ക്ക് സ്വന്തം കരുത്തില്‍ നിലനില്‍ക്കാനും പ്രതീക്ഷിച്ച വരുമാനം നേടാനും കഴിഞ്ഞാല്‍, അത് എല്ലാ പ്രായത്തിലുമുള്ള ആരാധകരുടെ മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ പദവി വീണ്ടും ഉറപ്പിക്കുന്ന വിജയം ആയിരിക്കും.

നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ഉപേന്ദ്ര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കൂലി, രജനീകാന്ത് ആരാധകരെയും ലോകേഷ് കനകരാജിന്റെ പ്രത്യേക സ്റ്റൈലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ്. ധാരാളം ആക്ഷന്‍, ജനപ്രിയ ആകര്‍ഷണം, വിശിഷ്ടമായ നിര്‍മ്മാണ ശൈലി എല്ലാം ചേര്‍ന്ന് കൂലിയെ ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാക്കും. ജൂലൈ 11 ന് പുറത്തിറങ്ങിയ ‘മോണിക്ക’ എന്ന ഗാനം റിലീസ് ആയ ഉടന്‍ തന്നെ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഈ ഗാനം തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ചേക്കാം എന്ന കാര്യത്തില്‍ സംശമില്ല. ജൂലൈ 22 പുറത്തിറങ്ങിയ പവര്‍ ഹൗസ് ഗാനത്തിനും ആളുകളില്‍ രോമാഞ്ചം കൊള്ളിപ്പിക്കാന്‍ കഴിഞ്ഞിട്ടണ്ട്. ആദ്യ ദിനം തന്നെ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നതില്‍ ആരാധകര്‍ ഉറച്ചുനില്‍ക്കുന്നു. ‘ഫസ്റ്റ് ഷോ, ഫസ്റ്റ് ആര്‍പ്പുവിളി”അതും രജനി സിനിമകളുടെ തികച്ചും പ്രത്യേക സ്വഭാവം.

 

Continue Reading

india

സ്വാതന്ത്ര്യദിനത്തിൽ മാംസവിൽപ്പനയ്ക്ക് വിലക്ക്; ‘ഉത്തരവ് ക്രൂരവും ഭരണഘടനാ വിരുദ്ധവും’: ഉവൈസി

Published

on

ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തിൽ അറവുശാലകളും മാംസവിൽപന കടകളും അടച്ചിടണമെന്ന് രാജ്യത്തെ ചില മുനിസിപ്പൽ കോർപറേഷനുകൾ ഉത്തരവിട്ടതിനെതിരെ ശക്തമായ പ്രതിഷേധം.

ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന്റെ ഉത്തരവിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീൻ ഉവൈസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഈ നിർദേശം ക്രൂരവും ഭരണഘടനാവിരുദ്ധവുമാണെന്ന് അദ്ദേഹം ആരോപിച്ചു. “ഇന്ത്യയിലെ പല നഗരസഭകളും ആഗസ്റ്റ് 15ന് അറവുശാലകളും മാംസവിൽപന കേന്ദ്രങ്ങളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്. ചില നഗരസഭകൾ ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 16നും മാംസവിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യം, സ്വകാര്യത, ഉപജീവനം, സംസ്കാരം, പോഷകാഹാരം, മതം എന്നിവയെ ലംഘിക്കുന്നതാണ്. മാംസം കഴിക്കുന്നതിനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനും എന്ത് ബന്ധമാണ് ഉള്ളത്? തെലങ്കാനയിൽ 99% ആളുകളും മാംസാഹാരികളാണ്,” ഉവൈസി എക്സിൽ കുറിച്ചു.

മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗർ, കല്യാൺ-ഡോംബിവാലി, മലേഗാവ്, നാഗ്‌പൂർ തുടങ്ങിയ മുനിസിപ്പൽ കോർപറേഷനുകളും സമാന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ ഭരണകക്ഷി ഇക്കാര്യത്തിൽ ഭിന്നതാത്പര്യങ്ങൾ പ്രകടിപ്പിക്കുന്നു. എൻ.സി.പി നിയന്ത്രണങ്ങളെ എതിർക്കുമ്പോൾ, ബി.ജെ.പി നേതാക്കൾ അനുകൂല നിലപാട് സ്വീകരിക്കുന്നു.

“സ്വാതന്ത്ര്യദിനത്തിൽ എന്ത് കഴിക്കണമെന്നത് ഞങ്ങളുടെ ഇഷ്ടമാണ്. നവരാത്രി ദിനങ്ങളിൽ പോലും ഞങ്ങളുടെ പ്രസാദത്തിൽ മത്സ്യവും ചെമ്മീനും ഉൾപ്പെടുന്നു. ഇതാണ് ഞങ്ങളുടെ സംസ്കാരം ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ പ്രതികരിച്ചു. ഉപമുഖ്യമന്ത്രി അജിത് പവാറും ഉത്തരവിനെ എതിർത്തു. “മതവിശ്വാസത്തിന്റെ പേര് പറഞ്ഞ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ മനസ്സിലാക്കാം. എന്നാൽ, സ്വാതന്ത്ര്യദിനത്തിലെ നിരോധനം ഒരു തരത്തിലും അംഗീകരിക്കാനാവില്ല,” അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

kerala

നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; മെമു സര്‍വീസ് ഉടന്‍

Published

on

ഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് ഇപ്പോള്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ആവശ്യം ഉയര്‍ത്തി റെയില്‍വേ മന്ത്രി, ഉദ്യോഗസ്ഥര്‍ തുടങ്ങിയ അധികാരികളെ നിരന്തരം അദ്ദേഹം സമീപിച്ചിരുന്നു.

ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് കത്തയച്ചു. കേന്ദ്ര റെയില്‍ മന്ത്രിക്ക് എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീറും കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടിരുന്നു.

Continue Reading

Trending