പഠാന്‍കോട്ട്: വിദ്വേഷ സന്ദേശവുമായി പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തികടന്നെത്തിയ പ്രാവിനെ ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. പാക്ക് അതിര്‍ത്തിയിലുള്ള ബാമിയലില്‍ നിന്നാണു പ്രാവിനെ പിടികൂടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉറുദുവില്‍ എഴുതിയ കത്താണു പ്രാവിന്റെ കാലില്‍ നിന്നും കെട്ടിവച്ച നിലയില്‍ കിട്ടിയത്.

master

‘മോദി ജീ, ഇന്നു ഞങ്ങള്‍ 1971(ഇന്ത്യ-പാക്ക് യുദ്ധം)ലെ ആളുകളല്ല. ഇവിടുത്തെ ഒരോ കുട്ടിയും ഇന്ത്യയോടു പൊരുതാനിന്നു തയാറാണ്’ എന്നാണു കത്തിലുള്ളത്, ബി.എസ്.എഫ്  ഉദ്യോഗസ്ഥന്‍
കുമാര്‍ പറഞ്ഞു.

ഇതേ മേഖലയിലെ ഗുര്‍ഡാസ്പൂര്‍ പരിസരങ്ങളില്‍ നിന്നായി ശനിയാഴ്ച ഇന്ത്യക്കെതിരെ ഉറുദുവില്‍ സന്ദേശങ്ങള്‍ എഴുതിയ രണ്ടു ബലൂണുകള്‍ കണ്ടെത്തിയിരുന്നു. ഇതിലും മോദിയെ സംബോധന ചെയ്തായിരുന്നു സന്ദേശം.