ന്യൂഡല്‍ഹി: പ്രൊഫഷണല്‍ ബോക്‌സിങ് കരിയറില്‍ ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങിന് തുടര്‍ച്ചയായ എട്ടാം ജയം. ഏഷ്യാ പസിഫിക് ചാമ്പ്യന്‍ഷിപ്പിനായുള്ള മത്സരത്തില്‍ ടാന്‍സാനിയന്‍ ബോക്‌സര്‍ ഫ്രാന്‍സിസ് ചേക്കയെയാണ് വിജേന്ദര്‍ മിനിറ്റുകള്‍ കൊണ്ട് ഇടിച്ചിട്ടത്.

10 റൗണ്ടു മത്സരത്തില്‍ മൂന്നാമത്തെ റൗണ്ടില്‍ തന്നെ മത്സരം തീര്‍ന്നു. വിജേന്ദറിന്റെ ഇടികൊണ്ട് വലഞ്ഞ ചേക്ക പിന്‍വാങ്ങുകയായിരുന്നു. ഇന്ത്യന്‍ താരത്തിന്റെ ഏഴാമത്തെ നോക്കൗട്ട് വിജയം കൂടിയാണിത്.