Connect with us

News

പുകവലിക്കുന്ന കവര്‍ ചിത്രം: അരുന്ധതി റോയിയുടെ ‘ മദര്‍ മേരി കംസ് ടു മി ‘ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ മദര്‍ മേരി കംസ് ടു മി ‘ എന്ന പുസ്തകം നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കവര്‍ പേജില്‍ റോയി സിഗരറ്റ് വലിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് പുകവലി നിയമം ലംഘിക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം

Published

on

ദില്ലി: എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ മദര്‍ മേരി കംസ് ടു മി ‘ എന്ന പുസ്തകം നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കവര്‍ പേജില്‍ റോയി സിഗരറ്റ് വലിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് പുകവലി നിയമം ലംഘിക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

കവര്‍ ചിത്രത്തില്‍ പുകവലി പ്രോത്സാഹിപ്പിക്കുന്നതായി കാണാനാവില്ലെന്നും പുസ്തകത്തില്‍ തന്നെ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ നേരത്തെ കേരള ഹൈക്കോടതിയും ഹര്‍ജി തള്ളിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കവര്‍ പേജിലെ ചിത്രം കാരണം പുസ്തകത്തിന്റെ വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം ആദ്യം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും ഹര്‍ജി തള്ളുകയായിരുന്നു. അനാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി പൊതുതാല്‍പര്യ ഹര്‍ജികളെ ദുരുപയോഗം ചെയ്യരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പും നല്‍കിയിരുന്നു.

പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ചിത്രം പ്രതീകാത്മകമായിട്ടാണ് ഉപയോഗിച്ചതെന്നും മുന്നറിയിപ്പ് പുറം ചട്ടയില്‍ നല്‍കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. പക്ഷെ മുന്നറിയിപ്പ് നിയമപരമായ രീതിയില്‍ നല്‍കിയിട്ടില്ല എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ എല്ലാ വാദങ്ങളും പരിഗണിച്ച ശേഷം സുപ്രീം കോടതി ഹര്‍ജി തള്ളുകയും പുസ്തകത്തിന്റെ വില്‍പ്പനക്ക് തടസ്സം ഒന്നുമില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രെയിനുകള്‍ വൈകിയോടുന്നു; കൃത്യ സമയത്ത് ദര്‍ശനം നടത്താന്‍ കഴിയാതെ ശബരിമല തീര്‍ത്ഥാടകര്‍

ട്രെയിനുകള്‍ മിക്കതും വൈകി ഓടുമ്പോഴും അതിനു ശേഷം ബസ് കിട്ടി പമ്പയില്‍ എത്തുമ്പോള്‍..

Published

on

ശബരിമല: ട്രെയിനുകള്‍ വൈകിയോടുന്നതില്‍ പ്രതിസന്ധിയിലായി ശബരിമല തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂവില്‍ നിര്‍ദേശിക്കുന്ന സമയത്തു തന്നെ ദര്‍ശനം നടത്തണമെന്ന കര്‍ശന നിര്‍ദേശം ഉണ്ടെന്ന നിലക്കാണ് ട്രെയിനുകള്‍ വൈകിയോടുന്നതില്‍ തീര്‍ഥാടകര്‍ക്ക് ആശങ്കയുണ്ടാക്കുന്നത്.

സമയം തെറ്റി വന്നാല്‍ ദര്‍ശനത്തിനു കടത്തിവിടുമോ എന്ന സംശയമാണ് എല്ലാവര്‍ക്കും. ദര്‍ശനത്തിന് എത്തുന്നതില്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്. പ്രത്യേകിച്ച് ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍്

ട്രെയിനുകള്‍ മിക്കതും വൈകി ഓടുമ്പോഴും അതിനു ശേഷം ബസ് കിട്ടി പമ്പയില്‍ എത്തുമ്പോള്‍ 10 മുതല്‍ 12 മണിക്കൂര്‍ വരെ വൈകുന്നു. ചില തീര്‍ഥാടക സംഘങ്ങള്‍ ഒരു ദിവസം വൈകിയാണ് വരുന്നത്. സ്‌പോട് ബുക്കിങ് 5000 മാത്രമായി പരിമിതപ്പെടുത്തി.

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്നതില്‍ 20 ശതമാനം വരെ എത്താതിരിക്കുന്നുണ്ട്. ഇവരുടെ എണ്ണം കൂടി കണക്കാക്കി സ്‌പോട് ബുക്കിങ് നല്‍കണമെന്നാണ് തീര്‍ഥാടകരുടെ ആവശ്യം. ഇരുമുടിക്കെട്ടുമായി വരുന്ന ആരെയും തിരിച്ചയക്കാത്തത് ആശ്വാസകരമാണ്.

Continue Reading

india

വിവാഹമോചനം നിരസിച്ചതില്‍ കൊലപാതകം; ഭര്‍ത്താവിനെ കത്തിച്ച് കേസില്‍ ഭാര്യയുമടക്കം നാലുപേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ താനെ റൂറല്‍ പൊലീസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്.

Published

on

മുംബൈ: വിവാഹമോചന അപേക്ഷ നിരസിച്ചതില്‍ പ്രകോപിതയായി ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ ഉപേക്ഷിച്ച കേസില്‍ ഭാര്യയെയും സഹോദരനെയും അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ റൂറല്‍ പൊലീസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്.

താനെയിലെ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫായിസ് സാക്കിര്‍ ഹുസൈന്‍, കൂടെ പ്രവര്‍ത്തിച്ച രണ്ട് കൂട്ടാളികള്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നവംബര്‍ 25-ന് മുംബൈനാസിക് ഹൈവേയിലെ ഷഹാപൂരിന് സമീപം പാതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഹസീനയുടെ ഭര്‍ത്താവും കര്‍ണാടക ബെല്ലാരി ജില്ലയിലെ സിരുഗുപ്പ സ്വദേശിയുമായ ടിപ്പണ്ണയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കുടുംബവഴക്കത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിന് ഇടയില്‍ വിവാഹമോചനം ആവശ്യപ്പെട്ട ഹസീനയുടെ ആവശ്യം ടിപ്പണ്ണ നിരസിച്ചതോടെ, ഭാര്യ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

നവംബര്‍ 17-ന് ഹസീനയുടെ നിര്‍ദേശപ്രകാരം ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരന്‍ ഫായിസും കൂട്ടാളികളും ടിപ്പണ്ണയെ വിളിച്ചുകൊണ്ടുപോയി ഷഹാപൂരിലെ വനപ്രദേശത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹം കത്തിക്കുകയും ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു.

സംഭവത്തില്‍ ഭാരതീയ ന്യായ് സംഹിതയിലെ 103(1) (കൊലപാതകം), 238 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരി ഹസീനയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന ഫായിസ് നല്‍കിയ മൊഴിയും പൊലീസ് സ്ഥിരീകരിച്ചു.

 

Continue Reading

kerala

യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടി; ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു

ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന്..

Published

on

രാജ്യത്ത് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാല്‍പതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കില്‍ അത് മുപ്പതിനായിരത്തിനടുത്താണ്. നാളത്തേക്കാണെങ്കില്‍ ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്.

മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമെല്ലാം ഇതേ അവസ്ഥയാണ്. ടിക്കറ്റ് റദ്ദായാല്‍ മറ്റൊരു ടിക്കറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി യാത്രക്കാര്‍. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി.

അതേസമയം, അനന്തമായി വിമാനം വൈകുമ്പോഴും യാത്രക്കാര്‍ക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നല്‍കാന്‍ ഇന്‍ഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തില്‍ മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാര്‍ക്ക് വെല്ലുവിളിയാണ്.

പൈലറ്റ്മാരുടെ സമയക്രമത്തില്‍ ഡിജിസിഎ നിര്‍ബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്ന് ഇന്‍ഡിഗോ ആവര്‍ത്തിക്കുന്നു. വേഗത്തില്‍ എല്ലാം സാധരണ നിലയിലാക്കണമെന്നാണ് ഡിജിസിഎയുടെ ആവശ്യം.

 

Continue Reading

Trending