Video Stories
പ്രതിസന്ധി ഒഴിഞ്ഞില്ല: വായ്പ തിരിച്ചടക്കാന്‍ രണ്ടുമാസം
ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ തീരുമാനത്തെതുടര്‍ന്ന് നിലനില്‍ക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് ഒരു കോടി രൂപയോ അതിനു താഴെയോ ഉള്ള വായ്പകള്‍ തിരിച്ചടക്കാന്‍ റിസര്‍വ് ബാങ്ക് 60 ദിവസത്തെ സാവകാശം അനുവദിച്ചു. സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍, എന്‍.ബി.എഫ്.സി പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നെടുത്ത ഭവന, വാഹന, കാര്‍ഷിക വായ്പകള്‍, മറ്റ് വായ്പകള്‍ എന്നിവക്ക് ഇളവ് ലഭിക്കും. നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ തിരിച്ചടവ് കാലാവധി എത്തുന്ന വായ്പകള്‍ക്കായിരിക്കും ഇളവ് ബാധകമാവുകയെന്നും ആര്.ബി.ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നോട്ട് പിന്‍വലില്‍ നടപടിയെതുടര്‍ന്ന് ആര്.ബി.ഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് നീക്കം. നിലവില്‍ ആഴ്ചയില്‍ പരമാവധി 24,000 രൂപ വരെ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാന്‍ അനുമതിയുള്ളത്. അതുകൊണ്ടുതന്നെ കാലാവധി എത്തിയാലും ആളുകള്‍ക്ക് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. തങ്ങളുടേതല്ലാത്ത കാരണങ്ങളാലാണ് ഉപഭോക്താക്കള്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നതെങ്കിലും പലിശ, പിഴപ്പലിശ എന്നിവയുടെ കാര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു ബാങ്കുകള്‍. മാത്രമല്ല, വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നതോടെ ലോണ്‍ സബ്സ്റ്റാന്റേര്‍ഡ് ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. ഇത് ഭാവിയില്‍ ഉപഭോക്താക്കള്‍ക്ക് ഈ ബാങ്കില്‍നിന്നോ മറ്റേതെങ്കിലും ബാങ്കില്‍നിന്നോ വായ്പ ലഭിക്കുന്നതിന് തടസ്സമായി മാറുകയും ചെയ്യും. ഈ സാഹചര്യം കണക്കിലെടുത്താണ് ആര്.ബി.ഐ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.
ടേം ലോണുകള്‍, ബിസിനസ്, വ്യക്തിഗത ലോണുകള്‍, ഒരൂ കോടി രൂപക്കു താഴെയുള്ള മറ്റ് വായ്പകള്‍ എന്നിവക്കെല്ലാം ഇളവുകള്‍ ബാധകമയിരിക്കും. ഗഡുക്കളായി തിരിച്ചടക്കുന്ന വായ്പകള്‍ക്കും ഇളവ് ബാധകമാകും. ഇതുപ്രകാരം നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും വരുന്ന ഗഡുക്കള്‍ അടക്കുന്നതിന് 60 ദിവസം വരെ സാവകാശം ലഭിക്കും.
അതേസമയം ഇത് താല്‍ക്കാലിക ഇളവ് മാത്രമാണെന്നും ലോണ്‍ റീസ്ട്രക്ചറിങ് അല്ലെന്നും ആര്.ബി.ഐ ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്. ഇളവ് കാലാവധി തീരുന്നതിന് മുമ്പ് ലോണ്‍ തിരിച്ചടക്കേണ്ടി വരും. അതുവരെയുള്ള പലിശയും നല്‍കേണ്ടി വരും. അതേസമയം പിഴപ്പലിശയോ മറ്റ് ഫൈനുകളോ ഉണ്ടാവില്ല. ഗഡുക്കളായി തിരിച്ചടക്കുന്ന വായ്പകളുടെ കാര്യത്തില്‍ നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയിലുള്ള ഗഡുക്കള്‍ തിരിച്ചടക്കുന്നതിന് 60 ദിവസത്തെ സാവകാശം ലഭിക്കും. അതേസമയം ഇളവ് കാലാവധി തീര്‍ന്നതിനു ശേഷമുള്ള ഗഡുക്കള്‍ നിശ്ചിത സമയത്തുതന്നെ തിരിച്ചടക്കേണ്ടി വരും.
ആര്.ബി.ഐ നടപടി സ്വാഗതാര്‍ഹമാണെന്നും വായ്പാ കുടിശ്ശിക തിരിച്ചടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് പ്രഖ്യാപനമെന്നും ഡി.എച്ച്.എഫ്.എല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഹര്‍ഷില്‍ മേത്ത പ്രതികരിച്ചു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india12 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala11 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

