kerala
മനസ്സിലെന്നും മലപ്പുറം; നന്ദി പറഞ്ഞു പടിയിറങ്ങി മലപ്പുറം ജില്ലാ കളക്ടർ
ഇനി എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായിയാണ് നിയമനം.പ്രേംകുമാര്‍ വി ആറാണ് മലപ്പുറത്തെ പുതിയ കളക്ടര്‍.
മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ നാളെ വൈകിട്ടോടെ മലപ്പുറം ജില്ലാ കലക്ടർ സ്ഥാനമൊഴിയും.ഇനി എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായിയാണ് നിയമനം.പ്രേംകുമാര്‍ വി ആറാണ് മലപ്പുറത്തെ പുതിയ കളക്ടര്‍.
മലപ്പുറത്തിന് നന്ദി പറഞ്ഞു കലക്ടർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം
പ്രിയപ്പെട്ടവരെ,
സര്‍ക്കാര്‍ ഏല്പിച്ച പുതിയ ചുമതല ഏറ്റെടുക്കുന്നതിനായി നാളെ ( വെള്ളി) ഞാന്‍ മലപ്പുറം ജില്ല കലക്ടര്‍ സ്ഥാനം ഒഴിയുകയാണ്. സിവില്‍ സര്‍വീസിലെ സംഭവബഹുലമായ ഒരു ഘട്ടത്തിലൂടെയാണ് ഒരു വര്‍ഷവും മൂന്ന് മാസവുമായി ഞാന്‍ കടന്നുപോയതെന്ന കാര്യം ഒന്നുകൂടി ഓര്‍ക്കുന്നു. കോവിഡ് മഹാമാരി, മഴക്കെടുതികള്‍, പ്രളയപുനരധിവാസം, വിമാനാപകടം തുടങ്ങി പല പരീക്ഷണങ്ങള്‍.
ഞാന്‍ കലക്ടറായി ചുമതലയേറ്റ ദിവസങ്ങളിലാണ് മലപ്പുറം ജില്ല അകാരണമായി ഒരു തെറ്റിദ്ധാരണയിലേക്ക് ബോധപൂര്‍വം വലിച്ചെറിയപ്പെട്ടത്. പാലക്കാട് ജില്ലയില്‍ സ്‌ഫോടകവസ്തു കടിച്ച ഗര്‍ഭിണിയായ ആന വേദന കടിച്ചമര്‍ത്തി ദാരുണാന്ത്യം വരിച്ച സംഭവം. ദേശീയതലത്തില്‍ തന്നെ നമുക്കെതിരായ പ്രചാരണം ശക്തമായി. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണകള്‍ പടര്‍ത്തിവിട്ടു. പിന്നീട് തെറ്റിദ്ധാരണ നീങ്ങിയെങ്കിലും എക്കാലവും നമ്മള്‍ തെറ്റിദ്ധരിക്കപ്പെടുന്നതെന്തുകൊണ്ടാണെന്ന വേദന എന്റെ മനസ്സില്‍ വിങ്ങുന്നുണ്ടായിരുന്നു. ഒട്ടും സന്തോഷകരമായ അനുഭവമല്ലെങ്കിലും ആ തെറ്റിദ്ധാരണ നമ്മള്‍ രണ്ട് മാസത്തിനകം തന്നെ തിരുത്തി. കാലിക്കറ്റ് എയര്‍പോര്‍ട്ടിലുണ്ടായ വിമാന ദുരന്തവും രക്ഷാപ്രവര്‍ത്തനവും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. മലപ്പുറത്തിന്റെ നന്മ പ്രകീര്‍ത്തിക്കപ്പെട്ടു. ആളിക്കത്താനിടയുള്ള അഗ്നിയേയും കോവിഡിനെയും അവഗണിച്ച് മാതൃകാപരമായ രക്ഷാപ്രവര്‍ത്തനമാണ് അന്ന് എയര്‍പോര്‍ട്ടില്‍ മലപ്പുറത്തെ മനുഷ്യര്‍ കാഴ്ചവച്ചത്. ആ ദുരന്തത്തിന് സാക്ഷിയാവേണ്ടിവന്നതിന്റെ വേദനയുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് ഒരു പുണ്യമായിത്തന്നെ കരുതുന്നു.
എയര്‍പോര്‍ട്ട് അപകടത്തിനുശേഷം ഞാനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും കോവിഡ് ബാധിതരായി. കോട്ടയ്ക്കലിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജില്ലയുടെ ഭരണം നിയന്ത്രിക്കേണ്ടിവന്നു. ഇക്കാര്യത്തിൽ സഹപ്രവർത്തകരും പൊതുജനങ്ങളും അകമഴിഞ്ഞ പിന്തുണയാണ് നൽകിയത്. ഇതെല്ലാം എന്നും എന്നോടൊപ്പമുണ്ടാകുന്ന വൈകാരികാനുഭവങ്ങളായിരിക്കും.
ചുമതലയേറ്റ ദിവസം മുതൽ ജില്ലയിലെ വിവിധ പ്രശ്നങ്ങളിലും വികസന പ്രവർത്തനങ്ങളിലും പൊതുജനങ്ങളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ ക്രിയാത്മക ഇടപെടൽ നടത്തിയിട്ടുണ്ട് . ഏറ്റവുമൊടുവില്‍ കണ്ടംകുഴി കോളനി നിവാസികള്‍ക്ക് വേണ്ടി പണിത വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചുകൊണ്ട് ചാരിതാര്‍ഥ്യത്തോടെയാണ് മലപ്പുറത്തോട് വിട പറയുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ്, നിയമസഭാതെരഞ്ഞെടുപ്പ്, ലോകസഭ ഉപതെരത്തെടുപ്പ് തുടങ്ങിയ ഭാരിച്ച ചുമതലകളും ഈ ദുരിത കാലത്തുതന്നെ പരാതികളില്ലാതെ പൂര്‍ത്തിയാക്കാനായി .
കോവിഡ് രണ്ടാം തരംഗത്തില്‍ നാട് നേരിട്ടത് ഓക്‌സിജന്‍ ദൗര്‍ലഭ്യമായിരുന്നു. അത് പരിഹരിക്കാന്‍ മലപ്പുറത്തിന്റെ പ്രാണവായു എന്ന ജനകീയ പദ്ധതിക്ക് തുടക്കമിട്ടു. മികച്ച പ്രതികരണമാണ് ജില്ലയില്‍ നിന്നുണ്ടായത്. ജൂലൈ ഏഴിന് ഉദ്ഘാടനം ചെയ്ത പദ്ധതി രണ്ടുമാസത്തിനകം 8 കോടി രൂപയുടെ മുകളിൽ മെഡിക്കല്‍ ഉപകരണങ്ങളുമായി ലക്ഷ്യപ്രാപ്തിയിലെത്തി.
മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായിട്ടിരുന്നു സിവില്‍ സര്‍വീസിന്റെ തുടക്കം. ആ അനുഭവം തന്നെയായിരുന്നു കലക്ടറായി ചുമതലയേറ്റുള്ള എന്റെ രണ്ടാം വരവിലും ഊര്‍ജമായത്. ഈ ജില്ലയുടെ സ്‌നേഹവായ്പ്പ് ഒരിക്കലും മറക്കാനാവില്ല. അത് സിവില്‍ സര്‍വീസിന്റെ ഭാഗമായി നിര്‍വഹിച്ച ചുമതലകളുടെ ഓര്‍മകള്‍ മാത്രമല്ല. വ്യക്തിപരവും വൈകാരികവുമായ അനുഭവങ്ങളുടെ സ്‌നേഹസ്പര്‍ശനമാണത്. വികസനത്തിന്റെ ചിറകില്‍ അതിവേഗം കുതിക്കുന്ന ജില്ലയ്ക്ക് ഇനിയും മുന്നോട്ടുപോകാനുണ്ട്. നിങ്ങള്‍ക്ക് നന്മ വരട്ടെ… കൂടുതല്‍ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താന്‍ എനിക്കും സാധ്യമാവട്ടെ. അതിനായി നിങ്ങളുടെ പ്രാര്‍ഥന എന്നോടൊപ്പമുണ്ടെന്ന പ്രതീക്ഷയോടെ ഞാന്‍ യാത്ര ചോദിക്കുകയാണ്. കൂടെ നിന്ന ജനപ്രതിനിധികളോട്, പ്രതികൂല ഘട്ടങ്ങളിലും ഒപ്പം നിന്ന സഹപ്രവർത്തകരോട്, വികസനോന്മുഖ വാര്‍ത്തകള്‍ ചെയ്ത മാധ്യമപ്രവര്‍ത്തകരോട്, മലപ്പുറത്തിന്റെ സാഹോദര്യത്തോട്….
സ്നേഹപൂർവ്വം
കെ.ഗോപാലകൃഷ്ണൻ ഐ എ എസ്
ജില്ലാ കളക്ർ മലപ്പുറം
india
ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമാകുന്നു; തമിഴ്‌നാട്ടില്‍ മൂന്ന് മരണം, ശ്രീലങ്കയില്‍ 159 പേര്‍ മരിച്ചു
ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.
ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.
തമിഴ്‌നാട്ടില്‍ മഴയും കാറ്റും മൂലം മൂന്ന് പേര്‍ മരണമടഞ്ഞതായി റവന്യൂ മന്ത്രി കെ. കെ. എസ്. ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 234 വീടുകള്‍ തകര്‍ന്നതായും 38 റിലീഫ് ക്യാംപുകളില്‍ 2,393 പേര്‍ അഭയം തേടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. നിരവധി ജില്ലകളില്‍ ഹെക്ടറുകള്‍ കണക്കിന് കൃഷി നാശമായി.
ചുഴലിക്കാറ്റ് നിലവില്‍ ചെന്നൈ തീരത്തു നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റിന്റെ വേഗം. ഇന്ന് വൈകിട്ടോടെ ഇത് തീവ്രന്യൂനമര്‍ദ്ദമാവുകയും, 24 മണിക്കൂറിനുള്ളില്‍ ചെന്നൈ തീരത്തിന് സമീപം എത്തുമ്പോഴേക്കും ശക്തി കുറച്ച് ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യും. കരയോട് അടുക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മറീന, പട്ടിണപ്പാക്കം, ബസന്ത് നഗര്‍ തുടങ്ങിയ ബീച്ചുകളില്‍ സഞ്ചാര നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീലങ്കയില്‍ ഡിറ്റ് വാ ഗുരുതര നാശം വിതച്ചിട്ടുണ്ട്. മരണം 159 ആയി ഉയര്‍ന്നിരിക്കുകയാണ്. 191 പേര്‍ കാണാതായിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയും എന്‍ഡിആര്‍എഫ് സമ്പ്രദായങ്ങളും ശ്രീലങ്കയില്‍ വ്യാപകമായ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. രാജ്യത്ത് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
അനുമതിയില്ലാതെ പ്രവർത്തിച്ച സ്‌കൈ ഡൈനിങ്: ഇടുക്കി ടൂറിസം വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇടുക്കി ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്‌കൈ ഡൈനിങ് സംവിധാനത്തിന് ഒരു തരത്തിലുള്ള അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോർട്ടിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാഹസിക വിനോദ വിഭാഗത്തിൽ ഉള്‍പ്പെടുന്ന സ്‌കൈ ഡൈനിങിനായി നിലവിൽ žád നിയമപരമായ പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടില്ല. ഈ മാനദണ്ഡങ്ങൾ തയ്യാറാക്കാനുള്ള അധികാരം കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കാണ്. മാനദണ്ഡങ്ങളില്ലാത്തതിനാൽ അനുമതി നൽകാൻ സാധ്യമല്ലെന്നും റിപ്പോർട്ട് പറയുന്നു.
സതേണ സ്‌കൈസ് ഏറോ ഡൈനാമിക്സ് എന്ന സ്ഥാപനമാണ് ആനച്ചാലിൽ അനധികൃതമായി സ്‌കൈ ഡൈനിങ് നടത്തിയത്. നിലവിൽ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. പുതിയ മാർഗനിർദ്ദേശങ്ങൾ രൂപീകരിച്ച ശേഷം മാത്രമേ സ്‌കൈ ഡൈനിങ് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.
ടൂറിസം വകുപ്പ് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
kerala
വീട്ടുമുറ്റത്ത് കിടന്ന എസി നാടോടി സ്ത്രീകള്‍ മോഷ്ടിച്ചു;ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ
ദുബായിലിരുന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രവാസി മോഷണം ശ്രദ്ധയില്‍പ്പെടുത്തി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചു.
കാസര്‍കോട്: വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എയര്‍ കണ്ടീഷണര്‍ നാടോടി വനിതകള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ പൊലീസ് വേഗത്തിലുള്ള ഇടപെടലിലൂടെ പ്രതികളെ കണ്ടെത്തി. ദുബായില്‍ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം സംഭവം.
വീട്ടിലെ ജോലിക്കാരന്‍ പുറത്തുപോയ സമയത്ത് മൂന്നു നാടോടി സ്ത്രീകള്‍ വീട്ടിലെത്തുകയും ആര്‍ക്കും വീട്ടില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് പരിസരം പരിശോധിച്ച് നിലത്ത് കണ്ട എസി എടുത്ത് കടന്നുകളയുന്നത്. പുതിയ സ്പ്ലിറ്റ് എസി സ്ഥാപിച്ചതിനെ തുടര്‍ന്ന് പഴയത് വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്നു.
ദുബായിലിരുന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രവാസി മോഷണം ശ്രദ്ധയില്‍പ്പെടുത്തി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എസി കളനാട്ടിലെ പാഴ്വസ്തുക്കള്‍ വാങ്ങുന്ന കടയില്‍ 5200 രൂപയ്ക്ക് വിറ്റതായി കണ്ടെത്തി. മോഷണം നടത്തിയ സ്ത്രീകളെയും വിറ്റ എസിയും പൊലീസ് ചേര്‍ന്ന് കണ്ടെത്തി.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala17 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

