Video Stories
മഹി ബാറ്റിങ് തുടരില്ല
ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികാര കൈമാറ്റം എന്നും പുലിവാല് പ്രശ്നമായിരുന്നു. സുനില്‍ ഗവാസ്ക്കര്‍ കത്തി നില്ക്കുന്ന കാലത്ത് കപില്‍ദേവിനെ അവതരിപ്പിച്ചുള്ള ഗ്രൂപ്പുകളി മുതല്‍ ഏറ്റവും അവസാനം രാഹുല്‍ ദ്രാവിഡില്‍ നിന്നും എം.എസ് ധോണിയിലേക്കുള്ള അധികാര കൈമാറ്റത്തില്‍ വരെ-പിന്നാമ്പുറ കഥകള്‍ വിശ്വസിക്കാമെങ്കില്‍ പ്രശ്നങ്ങള്‍ പലവിധമുണ്ടായിരുന്നു. എം.എസ് ധോണിയിലെ ഏകദിന,ടി-20 നായകന് കൃത്യമായ സമയത്ത് തനിക്ക് കപ്പിത്താന് തൊപ്പി വേണ്ടെന്ന് പ്രഖ്യാപിച്ചതിന് പിറകിലും ചില അന്തര്‍നാടകങ്ങളുണ്ട്.
പക്ഷേ അന്തര്‍ നാടകങ്ങളിലും വ്യക്തമായ തീരുമാനമെടുക്കാനുളള കരുത്താണ് കപിലിന് പോലും ഇല്ലാതിരുന്നത്. കപിലിനോടും ഗവാസ്ക്കറിനോടും സച്ചിനോട് പോലും ചില മുന്നറിയിപ്പുകള്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഭരിച്ചവര്‍ നല്കിയിരുന്നെങ്കില് മഹിയിലെ ക്യാപ്റ്റനോട് അങ്ങനെയൊരു നിര്‍ദ്ദേശം സെലക്ഷന് കമ്മിറ്റി മുന്‍വെച്ചതായി അറിവില്ല. ഇവിടെയാണ് സുഗമമായ അധികാര കൈമാറ്റത്തിന്റെ ശക്തി അറിയേണ്ടത്. ധോണിയിലെ കളിക്കാരനും നായകനും എന്നും കൂളാണ്. തീരുമാനങ്ങളെടുക്കുന്ന കാര്യത്തിലും അത് നടപ്പാക്കുന്ന കാര്യത്തിലും പദ്ധതി വിജയിച്ചാലും ഇല്ലെങ്കിലും അമിതമായ ആവേശം അദ്ദേഹം കാണിക്കാറില്ല. 2011 ലെ വാംഖഡെ ലോകകപ്പ് ഫൈനല്‍ വേദിയില്‍, ഹെലികോപ്ടര്‍ ഷോട്ടിലുടെ ലങ്കയെ മലര്‍ത്തിയടിച്ച ഘട്ടത്തിലും മതിമറന്നിരുന്നില്ല ധോണി. കപ്പ് ഏറ്റുവാങ്ങുമ്പോഴും, അതിന് ശേഷം സംസാരിച്ചപ്പോഴും പക്വതയായിരുന്നു മഹിയുടെ മുഖമുദ്ര.
ഇപ്പോള്‍ അദ്ദേഹത്തിലെ ക്യാപ്റ്റന്‍ വിരാത് കോലിയെ അംഗീകരിച്ചതിന് പിറകിലെ മന: ശാസ്ത്രവും ശ്രദ്ധിക്കണം. കോലി മനോഹരമായി ടെസ്റ്റ് ടീമിനെ നയിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മല്‍സര ടെസ്റ്റ് പരമ്പരയിലെ നാല് മല്‍സരത്തിലും തകര്‍പ്പന്‍ വിജയം മാത്രമല്ല നായകന് എന്ന നിലയിലും ബാറ്റ്സ്മാന് എന്ന നിലയിലും കാര്യമായ സംഭാവനകല് നല്കി. യുവതാരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിലും അനുഭവസമ്പന്നരുടെ കരുത്തിനെ ചൂഷണം ചെയ്യുന്നതിലുമെല്ലാം വിജയിച്ച കോലിയുടെ കരുത്തിനെ ക്രിക്കറ്റ് ലോകം അംഗീകരിച്ച സാഹചര്യത്തില്‍ ഏകദിന പരമ്പരയില്‍ ടീം പതറിയാല്‍ അത് ധോണിയിലെ നായകനുളള കല്ലേറായി മാറും. ഇത് മനസ്സിലാക്കാനുള്ള വിശാല ബുദ്ധിയാണ് ധോണിയെ വിത്യസ്തനാക്കുന്നത്.
കോലി കാര്യഗൗരവത്തില്‍ തന്നെ നടത്തിയ ആദ്യ പ്രതികരണത്തിലും ധോണിയെ അംഗീകരിക്കുന്ന വിശാല മനസ്സാണ് പ്രകടിപ്പിച്ചത്. ധോണി ടീമിലുള്ളപ്പോള്‍ തന്റെ നായകന് അദ്ദേഹം തന്നെയാണെന്ന അഭിപ്രായത്തിലെ ബഹുമാനം പ്രസക്തമാണ്. ഇതിന് മുമ്പ് അത്തരത്തിലൊരു പരസ്യ അംഗീകാരം പുതിയ ക്യാപ്റ്റന്‍ മുന്‍ ക്യാപ്റ്റന്‍ നല്‍കിയിട്ടില്ല. അതിന് വേണമെങ്കിലും ചരിത്രം നോക്കിയാല്‍ മതി. കോലി പ്രായം കൊണ്ട് സീനിയര്‍ താരമല്ല. ദ്രാവിഡില്‍ നിന്നും ധോണിയിലേക്കുളള ക്യാപ്റ്റന്‍ ദൂരത്തിനിടയില്‍ യുവരാജ് സിംഗുണ്ടായിരുന്നു. ഇന്ത്യന്‍ സംഘത്തില്‍ ധോണിയെക്കാള്‍ സീനിയര്‍ യുവിയായിരുന്നു.
പക്ഷേ ക്യാപ്റ്റന്‍സിയെക്കുറിച്ചുളള ചിന്തകളിലും ചര്‍ച്ചകളിലും ധോണി മുന്നില്‍ വന്നപ്പോള്‍ യുവരാജ് അത് അംഗീകരിച്ചു. വിരേന്ദര്‍ സേവാഗിന് ക്യാപ്റ്റന്‍സി താല്‍പ്പര്യമുണ്ടായിരുന്നു. ഗൗതം ഗാംഭീറിന് മോഹമുണ്ടായിരുന്നു. പക്ഷേ എല്ലാവരെയും ബഹുമാനിച്ചുള്ള നീക്കത്തിലും തനിക്കെതിരെ കല്ലേറ് വന്നപ്പോള്‍ ധോണി പ്രതികരിച്ചില്ല. ഇപ്പോള്‍ കോലിയിലെ പുതിയ നായകന് തന്റെ മുന്‍ഗാമിയെ ബഹുമാനിക്കുമ്പോള്‍ പക്ഷേ ആ ബഹുമാനത്തിനൊരു കാലാവധിയുണ്ടെന്ന സത്യവും ധോണിക്കറിയാം. അതിനാല്‍ എം.എസ് എന്ന റാഞ്ചിക്കാരന് അധികകാലം താരമായി ടീമില്‍ തുടരില്ല. ഒരു പക്ഷേ അദ്ദേഹം ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ ടി-20 വിടാനാണ് സാധ്യത. 2019 ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ അദ്ദേഹം കോലിക്ക് കീഴില്‍ കളിക്കാനും സാധ്യത കുറവാണ്.
രണ്ട് പേരും പരസ്പരം അറിയുന്നവരും മനസ്സിലാക്കുന്നവരുമായതിനാല്‍ പ്രശ്നങ്ങളുണ്ടാവില്ലെന്ന് പറയാനുമാവില്ല. മുന്‍ നായകന്മാര് എപ്പോഴും ടീമിന് ഭാരമാണ്. ഈഗോ പ്രശ്നങ്ങള്‍ പലവിധത്തില്‍ വരും. ഇതെല്ലാമറിയുന്ന ധോണിയിലെ ക്രിക്കറ്റര്‍ സമീപദിവസങ്ങളില്‍ തന്നെ മറ്റൊരു വലിയ തീരുമാനമെടുത്താല്‍ അല്‍ഭുതപ്പെടാനില്ല.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News17 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala20 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala19 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala18 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

