Culture
സൂറത്തില്‍ ധനകാര്യ സ്ഥാപന ഉടമയ്ക്ക് 400 കോടിയുടെ അനധികൃത സമ്പാദ്യം
സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുള്ള ധനകാര്യ സ്ഥാപന ഉടമ കിശോര്‍ ബാജിയ വാലയില്‍ നിന്നും 400 കോടിയുടെ അനധികൃത സമ്പാദ്യം പിടികൂടി. സ്വര്‍ണവും, പണവും ഭൂമിയും ഉള്‍പ്പെടെയുള്ള അനധികൃത സമ്പാദ്യമാണ് പിടികൂടിയത്. രാജ്യവ്യാപകമായി കള്ളപ്പണ വേട്ട തുടരുന്നതിനിടെയാണ് ഗുജറാത്തില്‍ നിന്നും വീണ്ടും അനധികൃത നിക്ഷേപം കണ്ടെടുത്തത്. നേരത്തെ 13,860 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്തി ബിസിനസുകാരന് മഹേഷ് ഷായെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ബാജിയാ വാലയില്‍ നിന്നും വെള്ളിയാഴ്ച 150 കോടി രൂപയുടെ കറന്‍സികള്‍ ആദായ നികുതി വകുപ്പ് പിടികൂടിയിരുന്നു.
തേയില വ്യാപാരിയില്‍ നിന്നും ധനകാര്യ സ്ഥാപന ഉടമയായ ബാജിയ വാലയില്‍ നിന്നും വ്യാഴാഴ്ച 250 കോടിയുടെ സമ്പാദ്യവും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ രണ്ടു ദിവസമായി തുടരുന്ന പരിശോധനയില്‍ ഇയാളില്‍ നിന്നും കണ്ടെടുത്തത് 400 കോടിയുടെ അനധികൃത സമ്പാദ്യമാണ്. ആദായ നികുതി വകുപ്പിന് ബാജിയ വാലയുടെ കുടുംബം നല്കിയ വിവരം അനുസരിച്ച് ഇവരുടെ വാര്‍ഷിക വരുമാനം 1.5 കോടി രൂപ മാത്രമാണ്. എന്നാല്‍ ഇവരുടെ മാസ വരുമാനം 7.5 കോടിയുമാണ്. ഇതില്‍ 4.5 കോടി രൂപ ധനകാര്യ സ്ഥാപനത്തില്‍ പണം കടം കൊടുത്ത വകയില്‍ കിട്ടുന്ന പലിശ മാത്രമാണ്. മൂന്ന് കോടി രൂപ വിവിധ പ്രോപര്‍ട്ടികള്‍ വാടകയ്ക്കു നല്കിയ വകയില്‍ മാസം ലഭിക്കുന്ന വാടകയും.
റെയ്ഡിനെ തുടര്‍ന്ന് ബാജിയ വാലയുടെ എട്ട് ബാങ്ക് ലോക്കറുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം ശൂന്യമാണ്. അഞ്ചെണ്ണത്തില്‍ അഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണം, വെള്ളി എന്നിവ ഉള്‍പ്പെടെ 1.33 കോടിയുടെ വസ്തുവകകളും കണ്ടെത്തിയിട്ടുണ്ട്. കിശോര്‍, മക്കളായ ജിഗ്നേഷ്, വിലാസ് എന്നിവര്‍ സൂറത്തിലെ 13 ബില്‍ഡേഴ്സിന് പണം നല്‍കിയിരുന്നതായി ആദായ നികുതി വകുപ്പിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നോട്ട് അസാധുവാക്കലിനു പിന്നാലെ 1.5 കോടി രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതിലൂടെയാണ് ആദായ നികുതി വകുപ്പ് ബാജിയ വാലയെ കുറിച്ച് അന്വേഷണം ആ്രംഭിച്ചത്. ബി.ജെ.പി നേതാവും സംസ്ഥാന കൃഷി മന്ത്രിയായ പുരുഷോത്തം രൂപാലയും ഒത്തുള്ള ചിത്രങ്ങള്‍ ഇയാളുടെ ഓഫീസില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരില്‍ സ്വകാര്യ, ദേശസാല്‍കൃത, സഹകരണ ബാങ്കുകളിലേതുള്‍പ്പെടെ 29 ബാങ്ക് അക്കൗണ്ടുകള്‍ ഐ.ടി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ ബാജിയ വാലയ്ക്ക് പലരുടെ പേരിലും ബിനാമി നിക്ഷേപമുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
ഭാര്യയുടെയും മക്കളുടേയും ബാജിയ വാലയുടേതുമടക്കം 16 ലോക്കറുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്നും 1.08 കോടിയുടെ പുതിയ 2000 ത്തിന്റെ നോട്ടുകളും 23 ലക്ഷം രൂപയുടെ അസാധുവാക്കിയ 500,1000 രൂപ നോട്ടുകളും, അഞ്ചു ലക്ഷം രുപയുടെ 5, 10, 20 രൂപ നോട്ടുകളും 2.5 കോടിയുടെ സ്വര്‍ണ, വജ്രാഭരണങ്ങളും, 75 ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. മതത്തെ കൂട്ടു പിടിച്ചും ഇയാള്‍ കള്ളപ്പണം വെളുപ്പിച്ചതായും സൂചനയുണ്ട്. ഉദാനയില്‍ ബാജിയവാല ക്ഷേത്രം പണികഴിപ്പിക്കുകയും ഇതിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കള്ളപ്പണം സാമൂഹ്യ ക്ഷേമത്തിനെന്ന പേരില്‍ വെളുപ്പിക്കാനാണെന്നാണ് ആദായ നികുതി വകുപ്പ് കരുതുന്നത്. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ മാത്രം മൂന്നു കോടി രൂപ വരും. ബാജിയ വാലയില്‍ നിന്നും 400 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതിനു പിന്നാലെ ക്ഷേത്ര ട്രസ്റ്റിനെ കുറിച്ചും ആദായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More22 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

